സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കാൻ അബൂദബിയിൽ രാഷ്ട്ര നേതാക്കളുടെ സംഗമം

ചരി​ത്രപരമായി അടുത്തുനിൽക്കുന്ന രാഷ്ട്രങ്ങളെന്ന നിലയിൽ വിവിധ കാര്യങ്ങളിൽ കൂടുതൽ ആശയ വിനിമയവും ആവശ്യമാണെന്ന്​ നേതാക്കൾ വ്യക്​തമാക്കി

Update: 2023-01-18 19:16 GMT
Editor : banuisahak | By : Web Desk

അബൂദബി: അറബ്​, ഗൾഫ്​രാജ്യങ്ങൾക്കിടയിൽ സാഹോദര്യത്തിന്‍റെയും ഐക്യത്തിന്റെയും പുതിയ അധ്യായം സൃഷിടിച്ച് അബൂദബിയിൽ രാഷ്ട്ര നേതാക്കളുടെ സംഗമം നടന്നു.. 'മേഖലയിലെ സമൃദ്ധിയും സ്ഥിരതയും' എന്ന ശീർഷകത്തിൽ ആയിരുന്നു നേതാക്കളുടെ ഒത്തുചേരൽ. വികസനത്തിന് സഹായിക്കുന്ന വിവിധ മേഖലകളിലെ സഹകരണം ഏകീകരിക്കുകയും ശക്​തിപ്പെടുത്തുകയുമാണ്​ ലക്ഷ്യം.

യു.എ.ഇ ​പ്രസിഡന്റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്​യാൻ വിളിച്ചു ചേർത്ത സാഹോദര്യ കൂടിയാലോചന യോഗം ഐക്യത്തിന്റെ മാർഗത്തിൽ മികച്ച ചുവടുവെപ്പായി മാറി.​യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്​റൈൻ, ജോർഡൻ, ഈജിപ്ത് ​എന്നീ രാഷ്ട്ര നേതാക്കളാണ്​ അബൂദബിയിൽ ഒത്തുകൂടിയത്​. ഖത്തർ അമീർ ശൈഖ്​തമീം ബിൻ ഹമദ്​ആൽ ഥാനി, ഒമാൻസുൽത്താൻ ഹൈതം ബിൻ താരിഖ്​, ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ, ജോർഡൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ, ഈജിപ്ത്​പ്രസിഡന്‍റ്​അബ്​ദുൽ ഫത്താഹ്​സീസി എന്നിവരാണ്​ യു.എ.ഇ പ്രസിഡന്‍റ് ​വിളിച്ചുചേർത്ത യോഗത്തിൽ പ​ങ്കെടുത്തത്​. അബൂദബി സാദിയാത്ത് ​ദ്വീപിലായിരുന്നു ഒത്തുചേരൽ.

Advertising
Advertising

ജനങ്ങൾക്ക്​ കൂടുതൽ അഭിവൃദ്ധിയും വികസനവും കൈവരിക്കുന്നതിന് ​വിവിധ മേഖലകളിൽ സഹകരിക്കുന്നത്​ സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. പ്രാദേശികവും അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി. രാഷ്ട്രീയമായും സാമ്പത്തിക, സുരക്ഷാ തലങ്ങളിൽ മേഖല നേരിടുന്ന വെല്ലുവിളികളാണ് ​നേതാക്കൾ വിലയിരുത്തിയത്​. ഇക്കാര്യങ്ങളിൽ പരസ്പരം സഹകരിച്ച്​ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ ധാരണയായി.

ചരി​ത്രപരമായി അടുത്തുനിൽക്കുന്ന രാഷ്ട്രങ്ങളെന്ന നിലയിൽ വിവിധ കാര്യങ്ങളിൽ കൂടുതൽ ആശയ വിനിമയവും ആവശ്യമാണെന്ന്​ നേതാക്കൾ വ്യക്​തമാക്കി. നല്ല അയൽപക്ക രാജ്യങ്ങളെന്ന നിലയിൽ പരസ്​പരം നിയമങ്ങൾ പാലിച്ചും പരമാധികാരത്തെ ബഹുമാനിച്ചും മുന്നോട്ട്​ പോകും. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കാനും ധാരണയായി. കഴിഞ്ഞവർഷം ആഗസ്റ്റിൽ സമാനമായ യോഗം ഈജിപ്തിൽ ചേർന്നിരുന്നു. എന്നാൽ ഖത്തർ, ഒമാൻ രാഷ്ട്രത്തലവൻമാൻ അന്ന്​ യോഗത്തിൽ സംബന്ധിച്ചിരുന്നില്ല.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News