ഹയർസെക്കൻഡറി ഫലം; യു.എ.ഇ സ്‌കൂളുകൾക്ക് മികച്ച വിജയം

വിജയശതമാനം 93.81

Update: 2023-05-26 02:13 GMT
Advertising

ഹയർ സെക്കൻഡറി പരീക്ഷയിൽ യു.എ.ഇയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. 93.81 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 501 പേരിൽ 57 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

ഗൾഫിൽ യു.എ.ഇയിൽ മാത്രമാണ് കേരള സിലബസ് പ്രകാരം ഹയർസെക്കൻഡറി പരീക്ഷ കേന്ദ്രങ്ങളുള്ളത്. നാട്ടിലെ ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വിജയ ശതമാനം യു.എ.ഇയിലാണ്.

എട്ട് സ്‌കൂളുകളിലായി 506 കുട്ടികളാണ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 501 കുട്ടികളും പരീക്ഷയെഴുതി. 470 കുട്ടികൾ തുടർപഠന യോഗ്യത നേടി. ദുബൈ ന്യൂ ഇന്ത്യൻ സ്‌കൂൾ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ എന്നിവിടങ്ങളിൽ പരീക്ഷയെഴുതിയ എല്ലാ കുട്ടികളും വിജയിച്ചു. ദുബൈ ന്യൂ ഇന്ത്യൻ സ്‌കൂളിൽ 93 പേരും ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ 26 കുട്ടികളും പരീക്ഷയെഴുതയിരുന്നു.

ദുബൈ ഗൾഫ് ഇന്ത്യൻ മോഡൽ സ്‌കൂളിൽ പരീക്ഷയെഴുതിയ 87 കുട്ടികളിൽ 72 പേർ പാസായി. അബൂദബി മോഡൽ സ്‌കൂളിൽ 96ൽ 95 പേരും വിജയിച്ചു. ഇവിടെ 26 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.

അൽ ഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളില 26 കുട്ടികളിൽ 25 പേർ പാസായി. റാസൽ ഖൈമ ന്യൂ ഇന്ത്യൻ സ്‌കൂളിൽ 62ൽ 53 കുട്ടികൾ തുടർപഠനത്തിന് യോഗ്യത നേടി. ഉമ്മുൽ ഖുവൈൻ ഇംഗീഷ് സ്‌കൂളിൽ 53ൽ 47 കുട്ടികൾ വിജയിച്ചപ്പോൾ ഫുജൈറ ഇന്ത്യൻ സ്‌കൂളിൽ 60ൽ 54 പരീക്ഷാർഥികളും വിജയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News