IMF മീഡിയ ക്രിക്കറ്റ് ചാമ്പ്യൻഷിപ് 27ന് ഷാർജയിൽ

Update: 2022-02-16 13:13 GMT
Advertising

യു.എ.യിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ IMF (ഐ.എം.എഫ് )ന്റെ നേതൃത്വത്തിൽ യാക്കോബ്സ് എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ ക്രിക്കറ്റ് ചാംപ്യൻഷിപ് ഈ മാസം 27 ന് ഷാർജ സ്കൈലൈൻ കോളേജ് ഗ്രൗണ്ടിൽ നടക്കും.

ഉച്ചക്ക് 1 മണി മുതലാണ് മത്സരം. വിക്ടോറിയ ക്രിക്കറ്റ് അക്കാദമി ആൻഡ് സ്പോർട്സ് ഫെസിലിറ്റീസ്, ദുബൈ SPSA ക്രിക്കറ്റ് അക്കാദമി,ബ്ലാക്ക് പെഗാസിസ് ക്രിക്കറ്റ് ക്ലബ് എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ് നടത്തുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകും. യാക്കോബ്സ് ഫാം ആൻഡ് ക്യാമ്പിങ്ങ് മാനേജിങ്ങ് ഡയരക്ടർ ഫിനിക്സ് യാക്കോബാണ് മുഖ്യ സ്പോൺസർ. 

ലുലു ഗ്രൂപ്പും ഉസ്താദ് ഹോട്ടലും ഗ്ലോബൽ മീഡിയ ഹബും ചാമ്പ്യൻഷിപ്പുമായി സഹകരിക്കും. കൂട്ടായ്മയിലെ അംഗങ്ങൾക്കിടയിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിക്കറ്റ് മത്സരം നടത്തുന്നത് എന്ന് കോഡിനേറ്റർമാരായ രാജു മാത്യു, ഷിനോജ് ഷംസുദ്ദിൻ, സുജിത് സുന്ദരേശൻ എന്നിവർ അറിയിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ നേരത്തെ ഫുട്ബോൾ മത്സരവും ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും നടത്തിയിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News