കേരളത്തെ കുറിച്ച് അറബിയുടെ പുസ്തകം; ജോർഡാൻ എഴുത്തുകാരന്റെ നോവൽ മലയാളത്തിൽ

കേരളത്തിലെ വിഭവങ്ങളെ ആധാരമാക്കിയാണ് നോവൽ

Update: 2022-11-04 04:20 GMT
Advertising

കേരളത്തെ കുറിച്ചും, കേരളത്തിന്റെ രുചി പെരുമകളെ കുറിച്ചും ഒരു അറബി എഴുതിയ മലയാള പുസ്തകം ഷാർജ പുസ്തകമേളയിൽ. മലയാളികൾക്ക് പോലും അറിയാത്ത കേരള രൂചിക്കൂട്ടുകളാണ് മുഹമ്മദ് അൽ നബുൽസി എന്ന ജോർഡാനി എഴുത്തുകാരന്റെ നോവലിലുള്ളത്. കൊച്ചി പശ്ചാത്തലമാക്കി മൂന്ന് വർഷം മുമ്പ് ഇദ്ദേഹം അറബിയിൽ എഴുതിയ പുസ്തകം ഇപ്പോൾ ഷാർജ ടൂ കൊച്ചി എന്ന പേരിലാണ് മലയാളത്തിൽ എത്തുന്നത്.

കൊച്ചിയിൽ വന്ന് മുഴുവൻ വിഭവങ്ങളും പാചകം ചെയ്ത് പരീക്ഷിച്ചാണ് നോവിലിൽ അവ ഉൾപ്പെടുത്തിയിട്ടുള്ളത്.

അറബ് ലോകത്തിന് ഇന്ത്യയെ അറിയാമെങ്കിലും കേരളമുൾപ്പടെ ദക്ഷിണേന്ത്യയെ അവർക്ക് വേണ്ടവിധം അറിഞ്ഞിട്ടില്ലെന്ന് നബുൽസി പറയുന്നു. തമർ വൽ മസാല എന്ന ഇതിന്റെ അറബി പതിപ്പ് ഇപ്പോൾ യു.എ.ഇയിലെ സ്‌കൂൾ വിദ്യാർഥികൾക്ക് വായിക്കാൻ നിർദേശിക്കപ്പെട്ട പുസ്തകമാണ്.

ഓൺലൈനിൽ പരിചയപ്പെട്ട ഡോ. അബ്ദുൽ ഗഫൂർ ഹുദവി കുന്നത്തൊടിയാണ് പുസ്തകം മലയാളത്തിലേക്ക് വിവർത്തനം നടത്തിയത്. വിവർത്തകനെ നബുൽസിക്ക് ഇതുവരെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. സൈനുദ്ദീൻ മേലൂരാണ് ഇതിന്റെ കവർ ഡിസൈൻ ചെയ്തത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News