ലണ്ടൻ അമേരിക്കൻ യൂണിവേഴ്‌സിറ്റി ബിരുദദാനം: 500 വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു

ലണ്ടൻ അമേരിക്കൻ യൂണിവേഴ്സിറ്റി കോളേജ്,ലുസാക്ക,സാംബിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു ബിരുദദാന ചടങ്ങ്

Update: 2023-03-21 19:31 GMT

23 വർഷത്തെ അക്കാദമിക് മികവും നാല് മികച്ച അന്താരാഷ്ട്ര അക്രഡിറ്റേഷനുകളും സ്വന്തമാക്കിയ, ലണ്ടൻ അമേരിക്കൻ സിറ്റി കോളേജി​ന്റെ ഇരുപതാം ബിരുദദാന ചടങ്ങും സാംസ്കാരികോത്സവവും ദുബൈയിൽ നടന്നു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന്​ വിദ്യാർഥികൾക്ക്​ മികച്ച തൊഴിലവസരം ഉറപ്പാക്കാൻ സാധിച്ചതായി ലണ്ടൻ അമേരിക്കൻ സിറ്റി കോളജ്​ സാരഥികൾ അറിയിച്ചു. 

ലണ്ടൻ അമേരിക്കൻ യൂണിവേഴ്സിറ്റി കോളേജ്,ലുസാക്ക,സാംബിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു ബിരുദദാന ചടങ്ങ്​. 500 വിദ്യാർഥികൾ ബിരുദങ്ങൾ ഏറ്റുവാങ്ങി.

Advertising
Advertising

ബാച്ചിലർ ഓഫ് സയൻസ് ഇൻ ബിസിനെസ്സ് ഇൻഫർമേഷൻ സിസ്റ്റംസ് , ബാച്ചിലർ ഓഫ് ബിസിനെസ്സ് അഡ്മിനിസ്ട്രേഷൻ , ഡിപ്ലോമ ഇൻ ബിസിനെസ്സ് അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകൾക്ക് സാംബിയ ഹയർ എജുക്കേഷൻ അതോറിറ്റിയുടെ അക്രെഡിറ്റേഷനും ലണ്ടൻ അമേരിക്കൻ സിറ്റി കോളജിനുണ്ട്​.

Full View

പ്രസിഡൻറും സി.ഇ.ഒയുമായ പ്രൊഫ. ഡോ. പോൾസൺ മാത്യു ചുങ്കപുര ,ഡീനും എം.ഡിയുമായ പ്രൊഫ. ഡോ.കോപ്പ് മുഹമ്മദ് , ലുസാക്ക, സാംബിയ ,എൽ.എ.സി.സി വൈസ്​ ചാൻസ്​ലർമാർ എന്നിവർ ചേർന്നാണ്​ ബിരുദങ്ങൾ സമ്മാനിച്ചത്​.മഡോണ യൂനിവേഴ്​സിറ്റി പ്രൊഫ.ഇയാൻ ഡേ, ഡീൻ ഡോ. താര കെയ്ൻ, അന്താരാഷ്​ട്ര പങ്കാളിത്ത പ്രസിഡൻറ്​ ഡാനിയേൽ റൗറ എന്നിവർക്കു പുറമെ കോളേജ് ഡി പാരീസ്, ഫ്രാൻസ് പ്രതിനിധികളും നയതന്ത്ര ഉദ്യോഗസ്​ഥരും ചടങ്ങിനെത്തി.പൂർവ വിദ്യാർഥികളെയും വിവിധ തുറകളിൽ മികവ്​ തെളിയിച്ചവരെയും ആദരിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News