Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദുബൈ: ദുബൈയിൽ പനിബാധിച്ച് മലയാളി യുവാവ് മരിച്ചു. കാസർകോട് ചൗക്ക് ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസായിരുന്നു. അവിവാഹിതനാണ്. ദുബൈ കറാമ അൽഅൽത്താർ സെന്ററിലെ ജീവനക്കാരനാണ്. പനി ബാധിച്ച് ഇന്ന് രാവിലെ ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹം വൈകുന്നേരത്തോടെ മരിച്ചുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. നാലുവർഷമായി ദുബൈയിൽ ജോലി ചെയ്യുന്ന റിഷാൽ വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് മരണം. ബ്ലാർക്കോട് റിസാന മഹല്ലിൽ ഷാഫിയുടെയും ഫസീലയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി. ഭാരവാഹികൾ പറഞ്ഞു.