മീഡിയവൺ 'മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ്'; അബൂദബിയിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു

അബൂദബി, അൽഐൻ എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് യൂനിവേഴ്സിറ്റി ഹാളിൽ ആദരിച്ചത്.

Update: 2023-09-10 19:17 GMT

അബൂദബി: പ്രവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മികവിന് മീഡിയവൺ ഏർപ്പെടുത്തിയ 'മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സിന്റെ' ആദ്യഘട്ട പുരസ്കാരങ്ങൾ അബൂദബിയിൽ വിതരണം ചെയ്തു. പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നതവിജയം നേടിയ അബൂദബി, അൽഐൻ എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് അബൂദബി യൂനിവേഴ്സിറ്റി ഹാളിൽ ആദരിച്ചത്.

അബൂദബി യൂനിവേഴ്സിറ്റിയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ മീഡിയവൺ ഗൾഫ് ടോപ്പേഴ്സ് പുരസ്കാരദാന ഉദ്ഘാടനം നിർവഹിച്ചു. വിജ്ഞാനരംഗത്തെ ഓരോ ഇന്ത്യക്കാരന്റെയും മുന്നേറ്റം അഭിമാനകരമാണെന്നും, ഓരോ മേഖലയിലെയും മികവ് രാജ്യം എന്ന നിലയിൽ ഇന്ത്യക്ക് മുതൽകൂട്ടാണെന്നും അംബാസഡർ പറഞ്ഞു.

Advertising
Advertising

അബൂദബിയിലെയും അൽഐനിലെയും സ്കൂളുകളിൽ നിന്ന് 90 ശതമാനത്തിലേറെ മാർക്ക് കരസ്ഥമാക്കിയ 282 വിദ്യാർഥികൾക്കാണ് മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരം സമ്മാനിച്ചത്.

അംബാസഡർക്ക് പുറമെ, അബൂദബി യൂനിവേഴ്സിറ്റി ചാൻസലർ ഡോ. ഗസ്സാൻ അവ്വാദ്, സി.ബി.എസ്.ഇ ജിസിസി ചാപ്റ്റർ പ്രസിഡന്റ് ഡോ. താക്കൂർ എസ് മുൽചന്ദാനി, അബൂദബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൾ സെന്റർ വൈസ് പ്രസിഡന്റ് റെജി സി ഉലഹന്നാൻ, ലുലുഗ്രൂപ്പ് മാധ്യമവിഭാഗം സെക്രട്ടറി ബിജു കൊട്ടാരത്തിൽ, മീഡിയവൺ- ഗൾഫ് മാധ്യമം ജിസിസി ഡയറക്ടർ സലീം അമ്പലൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് കൊലപ്പറമ്പൻ, മീഡിയവൺ ജിസിസി എഡിറ്റോറിയൽ വിഭാഗം മേധാവി എംസിഎ നാസർ, മീഡിയ സൊലൂഷൻസ് സീനിയർ മാനേജർ ഷഫ്നാസ് അനസ് എന്നിവർ വിദ്യാർഥികൾക്ക് മെഡലും സർട്ടിഫിക്കറ്റും സമ്മാനിച്ചു.

പരിപാടിയുടെ ഗോൾഡൻ വിസ പാർടണറായ ഇസിഎച്ച് ഡിജിറ്റൽ മേധാവി ഇക്ബാർ മാർക്കോണിയും ചടങ്ങിൽ സംസാരിച്ചു. സെപ്തംബർ 17ന് ദുബൈയിൽ ഡീ മോന്റ്ഫോർഡ് യൂനിവേഴ്സിറ്റിയിലും 29ന് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലുമാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സിന്റെ അടുത്ത പരിപാടികൾ നടക്കുക.

ഹാബിറ്റാറ്റ് സ്കൂൾസ്, അറക്കൽ ഗോൾഡ് ആൻഡ് ഡയമൻണ്ട്സ്, ഇസിഎച്ച് ഡിജിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് ഒരുക്കുന്നത്.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News