‘കുഞ്ഞുപാചകക്കാർക്കായി വലിയ വേദി’; മീഡിയവൺ ‘ജൂനിയർ ഷെഫിൽ’ പങ്കെടുക്കാം
കുഞ്ഞുകൈകളാൽ രുചികളുടെ വലിയ ലോകത്തേക്ക് കടന്നു ചെല്ലുന്ന കുട്ടി നിങ്ങളുടെ വീട്ടിലുമുണ്ടാകും. വലിയ സ്വപ്നങ്ങളുള്ള ചെറിയ പാചകക്കാർക്ക് തങ്ങളുടെ കുഞ്ഞുകഴിവുകൾ പുറത്തെടുക്കാനുള്ള വലിയ വേദി മീഡിയവൺ ഒരുക്കുന്നു.ദുബൈയുടെ രുചിയുത്സവമായ മീഡിയവൺ യു.എ.ഇ സ്റ്റാർ ഷെഫ് സീസൺ 2വിന്റെ ഭാഗമായുള്ള ‘ജൂനിയർ ഷെഫിൽ’ നിങ്ങളുടെ കുട്ടികൾക്കും പങ്കെടുക്കാം.
പങ്കെടുക്കാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ കുട്ടികളുടെ പാചക വൈദഗ്ധ്യം തെളിയിക്കുന്ന 3 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഫെബ്രുവരി 12ന് മുമ്പായി +971 52 649 1855 ലേക്ക് വാട്സ്ആപ്പ് ചെയ്യുക.വിഡിയോ അയക്കുന്നവരിൽ നിന്നും ഞങ്ങൾ തെരഞ്ഞെടുക്കുന്ന 15 പേർക്ക്ഫെബ്രുവരി 18ന് ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റിൽ നടക്കുന്ന ‘ജൂനിയർ ഷെഫ്’ മത്സരത്തിൽ പങ്കെടുക്കാം. തീ ഉപയോഗിക്കാതെയുള്ള പാചക രീതിയുപയോഗിച്ചാണ് വിഭവം തയ്യാറാക്കേണ്ടത്. ഈ വലിയ അവസരത്തിൽ വിജയികളെ കാത്ത് തകർപ്പൻ ക്യാഷ് പ്രൈസുകളും ഒരുക്കിയിട്ടുണ്ട്