യു.എ.ഇ റോഡുകളിൽ ഇന്ന് സൈനിക വാഹനങ്ങൾ ഇറങ്ങും; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
സൈനിക അഭ്യാസത്തിന്റെ ഭാഗമാണിത്
Update: 2023-02-21 06:30 GMT
യു.എ.ഇയിലെ റോഡുകളിൽ സുരക്ഷാ അഭ്യാസത്തിന്റെ ഭാഗമായി ഇന്ന് സൈനിക വാഹനങ്ങൾ ഇറങ്ങും. ആകാശത്ത് ഹെലികോപ്റ്ററുകളുടെ സാനിധ്യമുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
അഭ്യാസത്തിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് ജനങ്ങൾ മാർഗ്ഗതടസങ്ങളുണ്ടാക്കരുതെന്നും റാസൽ ഖൈമ പൊലീസ് താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കൂടാതെ കിംവദന്തികളും ഊഹാപോഹവും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കിണമെന്നും പൊലീസ് ഉണർത്തി.