യു.എ.ഇയിൽ നിക്ഷേപ മന്ത്രാലയം; നടപടിക്രമങ്ങൾക്ക് തുടക്കം
മുഹമ്മദ് ഹസൻ അൽ സുവൈദി ആയിരിക്കും നിക്ഷേപക മന്ത്രി
പ്രത്യേകനിക്ഷേപ മന്ത്രാലയം സ്ഥാപിക്കാനുള്ള യുഎ.ഇ മന്ത്രിസഭാ തീരുമാനം രാജ്യത്തിന്റെ വളർച്ചക്ക് മുതൽക്കൂട്ടാകും. യു.എ.ഇയുടെ ഭാവിവികസനം ത്വരിതപ്പെടുത്തുന്നതിനൊപ്പം ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും ഉറപ്പാക്കാൻ നിക്ഷേപ മന്ത്രാലയ രൂപവത്കരണം സഹായകമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നിക്ഷേപത്തിനായി യു.എ.ഇയെ താൽപര്യപൂർവമാണ് ഉറ്റുനോക്കുന്നത്
അബൂദബി അൽ വത്ൻ കൊട്ടാരത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യു.എ.ഇ മന്ത്രിസഭായോഗമാണ് നിക്ഷേപ മന്ത്രാലയത്തിന് രൂപം നൽകാൻ തീരുമാനിച്ചത്. . മുഹമ്മദ്ഹസൻ അൽ സുവൈദി ആയിരിക്കും നിക്ഷേപക മന്ത്രി. നിക്ഷേപ നയവുംലക്ഷ്യവും രൂപപ്പെടുത്തുക, മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക്എത്തിക്കുക, നിയമനിർമാണവും നടപടിക്രമങ്ങളും പൂർത്തിയാക്കുക എന്നിവയാണ് മന്ത്രാലയ ചുമതലകൾ. എണ്ണ, എണ്ണയിതര മേഖലകളിൽ വൻകുതിപ്പാണ് യു.എ.ഇയിൽ. മേഖലയിലെ അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളും നിക്ഷേപ രംഗത്ത് കുതിക്കാൻ യു.എ.ഇക്ക് സഹായകമാകും.
പശ്ചിമേഷ്യൻ മേഖലയിൽവിദേശ നിക്ഷേപകർ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്നതും യുഎ.ഇയിലാണ്. . ഗ്രീൻഫീൽഡ്വിദേശ നിക്ഷേപം ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ദുബൈയാണ് മുന്നിൽ. ഇന്ത്യൻ കമ്പനികളും സർക്കാർ സ്ഥാപനങ്ങളും നിക്ഷേപ രംഗത്ത് യു.എ.ഇക്ക് മുഖ്യപരിഗണനയാണ് നൽകുന്നത്. രാജ്യത്തെ ഫ്രീസോൺ കമ്പനികളിൽ നല്ലൊരു പങ്കും ഇന്ത്യയിൽ നിന്നാണ്. പുതിയ മന്ത്രാലയം യാഥാർഥ്യമാകുന്നതോടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കാനും നടപടിക്രമങ്ങൾക്ക് വേഗത പകരാനും കഴിയുമെന്നാണ് സാമ്പത്തിക കേന്ദ്രങ്ങളുടെ പ്രതീക്ഷ.