കൂടുതൽ ഇന്ത്യൻ വാഴ്സിറ്റികൾ യു.എ.ഇയിലേക്ക്; കേന്ദ്രമന്ത്രിയും യു.എ.ഇ നേതാക്കളും ചർച്ച നടത്തി

ദുബൈയിൽ സി.ബി.എസ്.ഇ ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കും

Update: 2023-11-02 19:13 GMT

ദുബൈ: കൂടുതൽ ഇന്ത്യൻ സർവകലാശാലകൾ യു.എ.ഇയിലേക്ക്. ദുബൈയിൽ സി.ബി.എസ്.ഇ ഓഫീസും ഉടൻ പ്രവർത്തനമാരംഭിക്കും. യു.എ.ഇ സന്ദർശിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്?.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ യു.എ.ഇ.യിലെത്തിയത്. യു.എ.ഇ. വിദേശകാര്യ മന്ത്രിയും എജുക്കേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സസ് കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ, യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഡോ. അഹമ്മദ് ബെൽഹോൾ അൽ ഫലാസി, ഏർലി ചൈൽഡ്ഹുഡ് എജുക്കേഷൻ സഹമന്ത്രിയും ഫെഡറൽ ഏജൻസി ഫോർ ഏർലി എജുക്കേഷൻ സാരഥിയുമായ സാറാ മുസ്സലവുമായും മന്ത്രി ചർച്ച നടത്തി.

Advertising
Advertising

യു.എ.ഇയിലെ ആദ്യത്തെ ഐ.ഐ.ടി. ക്യാമ്പസ് അടുത്ത വർഷം ജനുവരിയോടെ തുറക്കുമെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ കൂടുതൽ സർവകാലാശാലകളും സി.ബി.എസ്.ഇ ഓഫീസും ആരംഭിക്കും. ഐ.ഐ.ടി-ഡൽഹി ക്യാമ്പസിന്റെ നിർമാണ പുരോഗതിയും മന്ത്രിമാർ ചർച്ച ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ-യു.എ.ഇ. സഹകരണം ശക്തമാക്കുന്നതിന് ഡോ. അഹമ്മദ് ബെൽഹോൾ അൽ ഫാലസിയുമായി പുതിയ ധാരണാപത്രത്തിൽ കേന്ദ്രമന്ത്രി ഒപ്പിട്ടു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News