'റാശിദ്' റോവർ വിക്ഷേപണം ഞായറാഴ്ച; അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യം

റാശിദിന്റെ വിക്ഷേപണത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അധികൃതർ

Update: 2022-12-07 19:16 GMT
Editor : afsal137 | By : Web Desk
Advertising

അബൂദബി: യു.എ.ഇയുടെ ചാന്ദ്രദൗത്യമായ 'റാശിദ്' റോവർ ഞായറാഴ്ച വിക്ഷേപിക്കും. സാങ്കേതിക കാരണങ്ങളാൽ വിക്ഷേപണം മുമ്പ് പലതവണ മാറ്റിവെച്ചിരുന്നു. റാശിദിന്റെ വിക്ഷേപണത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ 11.38നാണ് യു.എസിലെ ഫ്‌ലാറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് റാശിദ് റോവർ വിക്ഷേപിക്കുക.

അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യമാണിത്. അടുത്ത വർഷം ഏപ്രിലോടെ ദൗത്യം പൂർത്തിയാക്കമെന്നാണ് കരുതുന്നത്. ഐ സ്‌പേസാണ് 'ഹകുട്ടോ-ആർ മിഷൻ-1' എന്ന ജാപ്പനീസ് ലാൻഡർ നിർമിച്ചിരിക്കുന്നത്. ഈ ലാൻഡറിലാണ് 'റാശിദി'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിലെ എൻജിനീയർമാരാണ് റാശിദ് റോവർ നിർമിച്ചത്. ഇതുവരെ, അമേരിക്കക്കും റഷ്യക്കും ചൈനക്കും മാത്രമേ ചന്ദ്രോപരിതലത്തിൽ പേടകം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 'റാശിദ്' ദൗത്യം വിജയിച്ചാൽ റോവർ ചന്ദ്രനിൽ എത്തിക്കുന്ന നാലാമത്തെ രാജ്യമാകും യു.എ.ഇ. ചന്ദ്രനിലെ മണ്ണിന്റെ സവിശേഷതകൾ, ചന്ദ്ര പാറകളുടെ ഘടനയും ഗുണങ്ങളും, ചന്ദ്രന്റെ ഭൂമിശാസ്ത്രവും പഠിക്കൽ എന്നിവയാണ് 'റാശിദി'ലൂടെ ലക്ഷ്യമിടുന്നത്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News