ദുബൈയില്‍ ഡെലിവറി സർവീസിന്​ പുതിയ ചട്ടം

ജീവനക്കാരുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയാണ് ദുബൈ ആർ.ടി.എ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്

Update: 2021-07-11 18:24 GMT
Editor : Shaheer | By : Web Desk

ദുബൈ നഗരത്തിലെ ഡെലിവറി സർവീസിന്​ പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. ദുബൈ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയാണ്​ തീരുമാനം കൈക്കൊണ്ടത്​. വിവിധ സ്​ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ്​ ചട്ടങ്ങൾക്ക്​ രൂപം നൽകിയത്​.

രാജ്യത്ത്​ ഡെലവിറി സർവീസിന്‍റെ വ്യാപ്​തി ഏറിവരുന്ന പശ്ചാത്തലത്തിലാണ്​ നയം രൂപപ്പെടുത്തിയത്​. ഭക്ഷണ സാധനങ്ങൾ,  ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്ന എല്ലാ വ്യാപാര സ്​ഥാപനങ്ങളും ഇതിന്‍റെ പരിധിയിൽ വരും. ദുബൈ പൊലീസ്, മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ്​പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

Advertising
Advertising

നാല്​ പ്രധാന വിഷയങ്ങളാണ്​ പുതിയ മാർഗനിർദേശത്തിൽ ഉൾപെടുത്തിയിരിക്കുന്നത്​. മോ​ട്ടോർബൈക്ക്​ ഡെലിവറി സ്ഥാപനങ്ങൾക്ക്​ സുരക്ഷ വ്യവസ്​ഥ, ഡ്രൈവർമാർക്ക്​ പ്രത്യേക പരിശീലനം, ബോധവത്​കരണ കാമ്പയിനുകൾ, ഡെലിവെറി സ്മാർട്ട്​ ആപ്പുകളുടെ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖ എന്നിവയാണിവ. ഡെലിവറി ബൈക്ക്​ ഡ്രൈവർമാർ സർട്ടിഫൈഡ്​ ഹെൽമറ്റ്​ ധരിക്കണം, മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ സ്​പീഡ്​ പാടില്ല, ബൈക്കിൽ ഒന്നിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കില്ല, റോഡിലെ ഇടതു‌ലൈൻ ഉപയോഗിക്കരുത്​, ഡെലിവറിക്കായി ബാക്ക്​പാക്കുകൾ ഉപയോഗിക്കരുത്​ എന്നിവ മാർഗനിർദേശത്തിൽ പറയുന്നു​.

രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ഘടകമാണ്​ ഡെലിവറി സർവീസ്​ എന്ന വിലയിരുത്തലിന്‍റെ അടിസ്​ഥാനത്തിലാണ്​ പ്രത്യേക ചട്ടങ്ങൾ രൂപപ്പെടുത്തിയത്​. സേവന നിലവാരം ഉയർത്തൽ, ആരോഗ്യം, സുരക്ഷ, പരിസ്​ഥിതി സംരക്ഷണം എന്നിവ മുൻനിർത്തിയാണിത്​.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News