കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ബുധനാഴ്ച യു.എ.ഇയിലെത്തും
യു.എ.ഇയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ
കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ബുധനാഴ്ച യു.എ.ഇയിലെത്തും. ത്രിദിന സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണത്തിന്‍റെ വിവിധ തലങ്ങൾ ചർച്ചയാകും. യു.എ.ഇവിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായും മന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തും.
14-ാമത്ഇന്ത്യ-യു.എ.ഇ സംയുക്തകമ്മീഷൻ യോഗത്തിലും മൂന്നാമത് സ്ട്രാറ്റജിക് ഡയലോഗിലും പങ്കെടുക്കുന്നതിനാണ് മന്ത്രി ഡോ. എസ് ജയശങ്കറിെൻറ യു.എ.ഇ സന്ദർശനം.കഴിഞ്ഞഫെബ്രുവരിയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാരിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വ്യപാര-നയതന്ത്ര തലത്തിൽ ബന്ധം കൂടുതൽശക്തമാണ്. നിരവധി ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക്-സേവന നീക്കം എളുപ്പമാക്കാനുംകരാർ വഴിയൊരുക്കി.ഇതുമായി ബന്ധപ്പെട്ടതുടർ ചർച്ചകളും എസ്. ജയ്ശങ്കറിന്റെ സന്ദർശന വേളയിൽ നടക്കും.
തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ഫർണിച്ചർ, സുഗന്ധ വ്യഞ്ജനങ്ങൾതുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളുടെ കയറ്റുമതി വർധിക്കാനുംകൂടുതൽതൊഴിലവസരങ്ങൾക്കും സമഗ്ര സാമ്പത്തിക കരാർ അവസരമൊരുക്കുന്നുണ്ട്. അഞ്ചു വർഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം 6000കോടി ഡോളറിൽനിന്ന് 10,000 കോടി ഡോളറായിഉയർത്തുകയാണ്ലക്ഷ്യം. സമഗ്രസാമ്പത്തിക കരാറിന്‍റെ ഇതുവരെയുള്ള പുരോഗതിവിലയിരുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽഅറിയിച്ചു. മറ്റു ആഗോള, പ്രദേശിക വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ് യു.എ.ഇ. യു.എ.ഇയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയിലെ എട്ടാമത്തെ വലിയ നിക്ഷേപകരുമാണ് യു.എ.ഇ. ഇന്ത്യൻ കമ്പനികൾക്ക് യു.എ.ഇയിൽ 8500 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്.