ഗസ്സയിലെ കുട്ടികൾക്കായി സകാത്ത് ക്യാംപയിൻ ആരംഭിച്ച് ഷാർജ ഫൗണ്ടേഷൻ
ദ ബിഗ് ഹാർട്ട് ഫൗണ്ടേഷനാണ് പദ്ധതിക്ക് തുടക്കമിട്ടത്
Update: 2025-03-19 07:18 GMT
ദുബൈ: ഗസ്സയിലെ കുട്ടികൾക്കായി സകാത്ത് ക്യാംപയിൻ ആരംഭിച്ച് ഷാർജ ഫൗണ്ടേഷൻ. ദ ബിഗ് ഹാർട്ട് ഫൗണ്ടേഷനാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഒരു കുട്ടിക്ക് ഒരു മാസം ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസം എന്നിവയ്ക്കായി 625 ദിർഹം നൽകാം. ഒരു കുട്ടിയെ ഒരു വർഷം സ്‌പോൺസർ ചെയ്യാൻ 7500 ദിർഹം. അഞ്ച് വർഷത്തേക്ക് 37,500 ദിർഹം. പത്തു വർഷത്തേക്ക് 75,000 ദിർഹം. 2024 ആഗസ്ത് വരെ ഗസ്സയിൽ 45,000 അനാഥ കുട്ടികൾ ഉണ്ട് എന്നാണ് കണക്ക്. ഒക്ടോബർ ഏഴ് മുതൽ ഉള്ള ഇസ്രായേൽ ആക്രമണത്തിൽ 25000 കുട്ടികൾ അനാഥരായി.