ഷാർജ-കോഴിക്കോട് വിമാനം 15 മണിക്കൂർ വൈകി: ഗർഭിണി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ വൈകിപറക്കൽ പെരുന്നാൾ കാലത്തും മാറ്റമില്ലാതെ തുടരുകയാണ്

Update: 2023-04-21 19:47 GMT

ഷാർജ കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് 15 മണിക്കൂറിലേറെ. ഇന്നലെ രാത്രി പത്ത് മണിക്ക് ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട ഐ എക്സ് 352 വിമാനമാണ് യാത്രക്കാരെ വലച്ചത്. കാത്തുനിന്ന് കുഴഞ്ഞുവീണ ഗർഭിണിയായ യാത്രക്കാരെ അടിയന്തര ചികിൽസക്ക് വിധേയമാക്കേണ്ടി വന്നു.

പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെട്ട 180 ലേറെ യാത്രക്കാരെയാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വലച്ചത്. നോമ്പ് തുറന്ന് ഭക്ഷണം പോലും കഴിക്കാതെ വിമാനത്താവളത്തിൽ ചെക്ക് ഇൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് മണിക്കൂറുകളോളം സൗകര്യങ്ങളൊന്നും ഏർപ്പെടുത്താൻ വിമാനകമ്പനി തയാറായില്ല.

Advertising
Advertising
Full View

യാത്രക്കാരും ഉദ്യോഗസ്ഥരുമായി നടന്ന രൂക്ഷമായ വാക്കേറ്റങ്ങൾക്കൊടുവിൽ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. പിന്നീട് ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് വിമാനം കോഴിക്കോട്ടേക്ക് തിരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ വൈകിപറക്കൽ ഈ പെരുന്നാൾ കാലത്തും മാറ്റമില്ലാതെ തുടരുകയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News