പതഞ്ജലി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ഷാർജ രാജകുടുംബാംഗം ശൈഖ ഹിന്ദ്

പതഞ്ജലിയുടെയും ബാബാ രാംദേവിന്റെയും ചിത്രങ്ങൾ സഹിതമാണ് ട്വീറ്റ്

Update: 2023-02-09 06:57 GMT

ബാബാ രാംദേവിന്റെ പതഞ്ജലി ഉൽപന്നങ്ങൾ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ഷാർജ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി രംഗത്ത്. മുസ്ലിംകളെയും ക്രിസ്ത്യൻ സമുദായത്തേയും കൊലപ്പെടുത്താനും രാജ്യത്തുനിന്ന് പുറത്താക്കാനും ആഹ്വാനം ചെയ്യുന്നവരുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നാണ് ട്വീറ്റിൽ ആവശ്യപ്പെടുന്നത്.

ഇന്ത്യക്കാർക്ക് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും. സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയായ ഈ തീവ്രവാദിയുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ രാജ്യം തയാറാകണമെന്നും ട്വീറ്റിൽ പറയുന്നു.

സമാധാനപരമായി യോഗ പഠിപ്പിക്കുന്ന ഗുരുവാണിയാൾ, എങ്കിലും ഗോമൂത്രം ഉപയോഗിച്ച് കഴുകുന്ന ഇയാളുടെ ഉൽപന്നങ്ങൾ മുസ്ലിംകൾ അറിയാതെ വാങ്ങുകയാണ്. ഇതിലൂടെ അയാൾ ദശലക്ഷക്കണക്കിന് പണമാണ് സമ്പാദിക്കുന്നത്.

Advertising
Advertising

കൂട്ടക്കൊലയിലേക്ക് നയിക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗമോ അക്രമമോ യു.എ.ഇ അംഗീകരിക്കില്ല. നിങ്ങളുടെ വെറുപ്പ് നിങ്ങളുടെ രാജ്യത്ത് മാത്രം നിലനിർത്തുക. എല്ലാവരെയും പിന്തുണക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതാണ് എന്റെ രാജ്യം. ഗുരുവിന്റെ വ്യാജവേഷം ധരിച്ചെത്തുന്ന ഫാഷിസ്റ്റ് വ്യവസായിയെ യു.എ.ഇ സ്വാഗതം ചെയ്യുന്നില്ലെന്നും ശൈഖ ഹിന്ദിന്റെ ട്വീറ്റിൽ രൂക്ഷമായി വിമർശിക്കുന്നു.

മുൻപ്, ബി.ജെ.പി ഭരണകൂടത്തിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ശൈഖ ഹിന്ദ് രൂക്ഷമായി തന്നെ പ്രതികരിച്ചിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News