ഷാർജ അന്താരാഷ്ട്ര പുസ്തകമേള; ലൈബ്രറികൾക്ക് 45 ലക്ഷം ദിർഹം ​ഗ്രാന്റ് അനുവദിച്ച് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

മേളയിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരാണ് ഒരുമിക്കുന്നത്

Update: 2025-11-09 09:21 GMT
Editor : Mufeeda | By : Web Desk

ദുബൈ: ലോകസാഹിത്യത്തിന്റെ മഹാമേളകളിലൊന്നായ 44-ാത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ലൈബ്രറികൾക്ക് 45ലക്ഷം ദിർഹം ​ഗ്രാന്റ് അനുവദിച്ച് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. മേളയിൽ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നതിനാണ് ​ഗ്രാന്റ്.

ഈ വർഷത്തെ മേളയിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരാണ് ഒരുമിക്കുന്നത്. ഇതിൽ 1224 അറബ് പ്രസാധകരും 1126 വിദേശ പ്രസാധകരുമാണുള്ളത്. സാഹിത്യം, ശാസ്ത്രം, തുടങ്ങി വിവിധ മേഖലകളിലെ പുസ്തകങ്ങളും ഏറ്റവും പുതിയ അറബി, അന്താരാഷ്ട്ര തലത്തിലുള്ള ഗ്രന്ഥങ്ങളും മേളയിലുണ്ട്.

ഈ ഗ്രാന്റ് ലൈബ്രറികളുടെ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും പ്രസാധകർക്ക് പിന്തുണയാകുമെന്നും ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.

‘നിങ്ങൾക്കും പുസ്തകത്തിനുമിടയിൽ’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഇന്ത്യയിൽനിന്നടക്കം 66 രാജ്യങ്ങളിൽനിന്ന്‌ 250-ലേറെ എഴുത്തുകാരും കലാകാരും പങ്കെടുക്കുന്നു. ഇവർ 1200-ലേറെ കലാസാംസ്കാരികപരിപാടികൾക്ക് നേതൃത്വം നൽകും. നവംബർ 16വരെയാണ് മേള നടക്കുന്നത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News