വിനോദ സീസണിൽ വിമാനത്താവളങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ചില മാർഗ്ഗനിർദ്ദേശങ്ങൾ

Update: 2022-11-22 06:21 GMT
Advertising

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ്, ഫോർമുല 1 അബൂദബി ഗ്രാൻഡ് പ്രിക്‌സ്, യുഎഇ ദേശീയ ദിനവും 4 ദിവസത്തെ പൊതു അവധിയും, സ്‌കൂളുകളിലെ ശൈത്യകാല അവധി എന്നിങ്ങനെയുള്ള ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ വലിയ തിരക്കനുഭവപ്പെടാൻ പോവുന്ന ദിവസങ്ങളാണിനി വരാനിരിക്കുന്നത്.

ഇക്കാലയളവിൽ വിമാന യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഏറ്റവും തലവേദനയും സമയ നഷ്ടവുമുണ്ടാക്കുന്ന കാര്യമാണ് വിമാനത്താവളങ്ങളിലെ അമിത തിരക്ക്. പ്രത്യേകിച്ച് ചെക്കിൻ സമയത്ത്. അധികൃതർ തന്നെ ഈ തിരക്കിനെക്കുറിച്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഈ വലിയ പ്രയാസം ലഘൂകരിക്കാൻ ചില നുറുങ്ങുവിദ്യകൾ

  • ആദ്യമായി ലഗേജ് ഭാരം ഒഴിവാക്കാനായി, വിമാനങ്ങൾ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് തന്നെ ഹോം ചെക്കിൻ ചെയ്യുകയെന്നതാണ് ഏറ്റവും മികച്ച പോംവഴി. പ്രധാനപ്പെട്ട ചില കമ്പനികൾ അതിനുള്ള സൗകര്യമൊരുക്കുന്നുണ്ട്. ഈ സൗകര്യത്തിൽ യാത്രക്കാരുടെ വീടുകളിലോ മറ്റോ ഏജന്റുമാർ വന്ന് ലഗേജുകൾ ശേഖരിച്ച് എല്ലാ ചെക്ക്-ഇൻ നടപടിക്രമങ്ങളും പൂർത്തിയാക്കി നൽകും
  • പല വിമാനക്കമ്പനികളും ആഭ്യന്തര വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് മുതലും അന്താരാഷ്ട്ര വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർമുമ്പ് മുതലും യാത്രക്കാർക്ക് വെബ് ചെക്ക് ഇൻ ചെയ്ത് കാലതാമസമൊഴിവാക്കാനും സൗകര്യമൊരുക്കുന്നുണ്ട്. ഈ അവസരവും എല്ലാ യാത്രക്കാർക്കും ഉപയോഗിക്കാവുന്നതാണ്
  • കൂടാതെ ചെക്ക്-ഇൻ അവസാനിക്കുന്ന സമയത്തെക്കുറിച്ച് മുൻകൂട്ടി ഒരു ധാരണയുണ്ടാരിക്കുകയെന്നതും സുപ്രധാനമാണ്
  • കഴിയുന്നത്ര നേരത്തെ ചെക്ക് ഇൻ ചെയ്യുകയെന്നതാണ് അടുത്ത മാർഗ്ഗം
  • ലഗ്ഗേജ് തൂക്കം നിശ്ചിത അളവിനപ്പുറമില്ലെന്നും ആവശ്യമായ രേഖകളെല്ലാം കൈയിലുണ്ടെന്നും താമസ്ഥലത്തുനിന്നുതന്നെ ഉറപ്പുവരുത്തുന്നവർക്കും വിമാനത്താവളത്തിൽ വലിയ നടപടിക്രമങ്ങളേയും തടസങ്ങളേയും ഒഴിവാക്കാനാവും
  • യാത്രക്ക് പുറപ്പെടുന്നവർ അവരുടെ താമസസ്ഥലത്തുനിന്ന് വളരെ നേരത്തെ എയർപ്പോർട്ടിലേക്ക് പുറപ്പെടാൻ ശ്രമിക്കുന്നതും ചെക്കിൻ കാലതാമസ പ്രതിസന്ധിയെ ഒരുപരിധി വരെ മറികടക്കാൻ സാധിക്കും
  • ഇത്തരത്തിൽ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരുന്നതാണ് ഉത്തമം

സ്മാർട്ട് ഗേറ്റുകളടക്കമുള്ള ദുബൈ വിമാനത്താവളത്തിൽ, സാധാരണ നടപടിക്രമങ്ങൾക്ക് വലിയ കാലതാമസമൊന്നും വരാറില്ലെങ്കിലും, മേൽപറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ യാത്ര കൂടുതൽ സുഖകരമാക്കാൻ സാധിച്ചേക്കാം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News