'നിറവേറ്റിയത് രാജ്യത്തിന്‍റെ സ്വപ്നം'; നിയാദിക്ക് അഭിനന്ദന പ്രവാഹം

സുൽത്താൻ അൽ നിയാദിയുടെ നേട്ടങ്ങൾ ദശലക്ഷണക്കിന് അറബ് യുവാക്കൾക്ക് പ്രചോദനമാണെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം

Update: 2023-09-04 17:43 GMT

ദുബൈ:ഭൂമിയിൽ തിരിച്ചിറങ്ങിയ യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിക്ക് അഭിനന്ദന പ്രവാഹം. അറബ് യുവാക്കൾക്ക് പ്രചോദനമാണ് നിയാദിയെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

നിയാദിയുടെ യാത്രയും തിരിച്ചുവരവും രാജ്യം ആഘോഷിക്കുകയാണെന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. നിയാദി നിറവേറ്റിയത് രാജ്യത്തിന്‍റെ സ്വപ്നങ്ങളാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

സുൽത്താൻ അൽ നിയാദിയുടെ നേട്ടങ്ങൾ ദശലക്ഷണക്കിന് അറബ് യുവാക്കൾക്ക് പ്രചോദനമാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ദൗത്യം വിജയകരമായി പൂർത്തീകരിച്ച നിയാദിയെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.

മരുഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് ശ്രദ്ധേയമായ ഒരു യാത്ര ആരംഭിച്ചിരിക്കുകയാണ് യു.എ.ഇയെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ പറഞ്ഞു. ഇതൊന്നും ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ അറബ് ജനതയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നേട്ടമാണിതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ലെന്നും ഇന്നു മുതൽ നക്ഷത്രങ്ങളെ പുൽകാനുള്ള മറ്റൊരു ഉദ്യമത്തിനുള്ള ഒരുക്കങ്ങളിലാണ് തങ്ങളെന്നും ദുബൈ കിരീടാവകാശി പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News