അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുൽത്താൻ അൽ നിയാദി പരിശീലനം പൂർത്തിയാക്കി

ബഹിരാകാശ നിലയത്തിൽ ദീർഘനാൾ ചെലവിടുന്ന ആദ്യ അറബ് പൗരനാകാനൊരുങ്ങുകയാണ് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി

Update: 2023-01-16 18:32 GMT
Editor : afsal137 | By : Web Desk
Advertising

ദുബൈ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി അന്തിമ പരിശീലനം പൂർത്തിയാക്കി. സഹയാത്രികർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിയാദിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം അവസാനമാണ് നിയാദി ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്.

ബഹിരാകാശ നിലയത്തിൽ ദീർഘനാൾ ചെലവിടുന്ന ആദ്യ അറബ് പൗരനാകാനൊരുങ്ങുകയാണ് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി. ഫെബ്രുവരി 19നാണ് യാത്രക്ക് പദ്ധതിയിട്ടിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിയാദിയുടെ യാത്ര വൈകുകയായിരുന്നു. യു.എസിലെ സ്‌പേസ് എക്‌സിലായിരുന്നു നിയാദിയുടെയും സംഘത്തിന്റെയും പരിശീലനം. ഏകദേശം നാലായിരത്തോളം ഇമാറാത്തികളിൽ നിന്നാണ് നിയാദിയെ ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുത്തത്.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവിടാനാണ് പദ്ധതി. ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സ് ക്രൂ 6 പേടകത്തിലാണ് നിയാദിയുടെയും സംഘത്തിന്റെയും കുതിപ്പ്. ദൗത്യം പൂർത്തീകരിക്കുന്നതോടെ ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11-ാമത്തെ രാജ്യമായും യു.എ.ഇ മാറും. യു.എ.ഇയിൽ നിന്നും ബഹിരാകാശ ദൗത്യത്തിനായി ആദ്യമായി തെരഞ്ഞെടുത്ത സഞ്ചാരികളിൽ ഒരാളാണ് സുൽത്താൻ അൽ നിയാദി. 2019 സെപ്റ്റംബറിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യു.എ.ഇയുടെ ആദ്യ ദൗത്യം. ഇതിനായി യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിക്കൊപ്പം സുൽത്താൻ അൽ നിയാദിയെയും തെരഞ്ഞെടുത്തിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News