തളിക്കുളം മഹല്ല് ജമാഅത്ത് യുഎഇ കുടുംബ സംഗമം സംഘടിപ്പിച്ചു

ഇസ്ഹാഖ് ഇബ്രാഹീമിന്റെ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്

Update: 2023-12-14 09:51 GMT

ദുബായ്: യു എ ഇ യിലെ തളിക്കുളം മഹല്ല് നിവാസികളുടെ കുടുംബ സംഗമം വളരെ വിപുലമായ രീതിയിൽ തളിക്കുളം മഹല്ല് ജമാഅത്ത് നോർത്തേൺ എമിറേറ്റ്‌സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദുബായിൽ സംഘടിപ്പിച്ചു. ഇസ്ഹാഖ് ഇബ്രാഹീമിന്റെ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. ജനറൽ സിക്രട്ടറി മുഹമ്മദ് ഹനീഫ് ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം കോർഡിനേറ്റർ സാലിഹ് അബ്ദുറഹ്മാൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് കെ എ നൗഷാദ് അധ്യക്ഷത വഹിച്ചു.. മുഖ്യ രക്ഷാധികാരി കബീർ സാഹിബ് സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കബീർ സാഹിബ് നിർവഹിച്ചു. മഹല്ല് ശാക്തീകരണത്തിന്റെ നൂതന വഴികൾ എന്ന വിഷയത്തിൽ പ്രഗത്ഭ വാഗ്മി ഹക്കീം ഹുദവി ക്ലാസ്സെടുത്തു.

Advertising
Advertising

ഇ കെ ബഷീർ സാഹിബ്, യഹ്യ മാളിയേക്കൽ, എ എ മുഹമ്മദ്, പി എ സിദീഖ്, ഫായിസ് കബീർ, ബഷീർ എടശ്ശേരി, എം കെ ഇബ്രാഹിം, സുൽഫിക്കർ അലി തുടങ്ങിയർ വിവിധ വിഷയങ്ങളിൽ ചർച്ചക്ക് നേതൃത്വം കൊടുത്തു. പലിശ രഹിത വായ്പാ സംവിധാനം രണ്ടാം എഡിഷന് സംഗമത്തിൽ തുടക്കം കുറിച്ചു.

അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. കൂട്ടായ്മയിലെ സ്ത്രീകൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് നടന്ന കളറിങ് മത്സരം, കലാപരിപാടികൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News