തങ്ങൾസ് ജ്വല്ലറി 20മത് ഷോറൂം ദുബൈയിൽ പ്രവർത്തനം ആരംഭിച്ചു
ബർദുബൈ മീനാബസാറിലെ അൽ ഫൈദി സ്ട്രീറ്റിൽ നാലായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് തങ്ങൾസ് ജ്വല്ലറിയുടെ പുതിയ ഷോറൂം
തങ്ങൾസ് ജ്വല്ലറി 20മത് ഷോറൂം ദുബൈയിൽ പ്രവർത്തനം ആരംഭിച്ചു. തങ്ങൾ സ്ജ്വല്ലറിയുടെ യു.എ.ഇയിലെ ഏറ്റവുംവലിയ ഷോറൂം കൂടിയാണിത്. ഉദ്ഘാടന ഭാഗമായി പ്രത്യേക സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിരുന്നു. ബർദുബൈ മീനാബസാറിലെ അൽ ഫൈദി സ്ട്രീറ്റിൽ നാലായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് തങ്ങൾസ് ജ്വല്ലറിയുടെ പുതിയ ഷോറൂം. ബോളിവുഡ് സിനിമതാരം ദിഷാ പടാണി ഉദ്ഘാടനം ചെയ്തു. ആയിരങ്ങളാണ് ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചത്. തങ്ങൾസ് ജ്വല്ലറി ചെയർമാൻ അബ്ദുൽ മുനീർ പുഴങ്ങര, സിഇഒ ഫാസിൽ തങ്ങൾസ്, ജനറൽ മനേജർ ഷിബു ഇസ്മയിൽ, പർച്ചേസിങ് മനേജർ അബ്ദുൾ ഖാദർ, സീനിയർ അക്കൗണ്ടന്റ് ഫദീൽ എന്നിവരും സംബന്ധിച്ചു
ഉദ്ഘാടന ഭാഗമായി ആയിരം ദിർഹത്തിന് പർച്ചേസ് ചെയ്ത എല്ലാവർക്കും ഗോൾഡ് കോയിൻ സൗജന്യമായി നൽകി. രണ്ടു നിലകളിലുള്ള ഷോറൂമിൽ ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയിറ്റ് ആഭരണണങ്ങൾ തുടങ്ങി വിവിധ കലക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്. 1974ൽകോഴിക്കോട് കൊടുവള്ളിയിൽ ആരംഭിച്ച തങ്ങൾസ് ജ്വല്ലറി ഗൾഫിലും സജീവമാണ്.. ഒമാൻ, ഖത്തർ, മലേഷ്യ,യുഎഇ എന്നി രാജ്യങ്ങളിലായാണ്തങ്ങൾസ് ജ്വല്ലറിയുടെ പ്രവർത്തനം.