'ഗൾഫ് മാധ്യമം കമോൺ കേരള'യിൽ ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ച കാംറി കാർ വിജയിക്ക് കൈമാറി

തൃശൂർ ചാവക്കാട് സ്വദേശി ആഷിഖ് അലി ആണ് വിജയി

Update: 2023-06-04 20:55 GMT
Advertising

'ഗൾഫ്​മാധ്യമം കമോൺ കേരള'യിൽ ഹൈലൈറ്റ്​ ഗ്രൂപ്പ് ​പ്രഖ്യാപിച്ച കാംറി കാർ, വിജയി തൃശൂർ ചാവക്കാട് ​സ്വദേശി ആഷിഖ്​ അലിക്ക് ​കൈമാറി. 'കമോൺ കേരളയി​ലെ ഹൈലൈറ്റ്​ ഗ്രൂപ്പ്​ പവലിയൻ സന്ദർശിച്ചവരിൽ നിന്ന് ​നറുക്കെടുപ്പിലൂടെയാണ്​ ആഷിഖ് ​അലിയെ തെരഞ്ഞെടുത്തത്​.

ഗൾഫ്​മാധ്യമം' ദുബൈ സിലിക്കൺ ഒയാസിസ്​ ഓഫിസിൽ നടന്ന ചടങ്ങിൽ ഹൈലൈറ്റ്​ ഗ്രൂപ്പ്​ പ്രതിനിധി നിജിൻ മുഹമ്മദാണ് ​കാറിന്‍റെ രേഖകൾ കൈമാറിയത്​. കാറിന്‍റെ താക്കോൽ കമോൺകേരള വേദിയിൽ തന്നെ കൈമാറിയിരുന്നു.

കമോൺ കേരള മേളയിൽ സമാപന ദിനം നടന്ന ഹാർമോണിയസ്​ കേരള വേദിയിൽ ഷാർജ സാമ്പത്തിക വകുപ്പ്​ അധികൃതരുടെ മേൽ നോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. ​ദുബൈ സിയാം ട്രേഡിങ്​ കമ്പനിയിലെ ലോജിസ്റ്റിക്​വിഭാഗം ജീവനക്കാരനാണ്​ ആഷിഖ് ​അലി.

അർഹനായ വ്യക്​തിക്ക് ​തന്നെ സമ്മാനം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ നിജിൻ മുഹമ്മദ്​ പറഞ്ഞു.

Full View

​​ഇത്രയുംവലിയ മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന്​ ആഷിഖ് ​അലി പറഞ്ഞു. 'ഗൾഫ്​മാധ്യമം-മീഡിയവൺ' മിഡിലീസ്റ്റ്​ഓപറേഷൻസ്​ ഡയറക്ടർ സലീം അമ്പലന്‍റെ സാന്നിധ്യത്തിലാണ്​ രേഖകൾ കൈമാറിയത്​.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News