യു.എ.ഇ ബാങ്കിങ് നിയമരംഗത്തെ ആദ്യ ഇന്ത്യക്കാരൻ അഡ്വ. ബക്കറലി മശ്‌റഖ് ബാങ്കിന്റെ പടിയിറങ്ങുന്നു

ബാങ്കിന്റെ വൈസ് പ്രസിഡന്റാണ് ഈ മലയാളി

Update: 2023-04-02 07:10 GMT

മുപ്പത് വർഷം നീണ്ട സേവനത്തിനൊടുവിൽ യു.എ.ഇയിലെ മശ്‌റഖ് ബാങ്ക് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മലയാളിയായ അഡ്വ. എ. ബക്കറലി പടിയിറങ്ങുന്നു. യു.എ.ഇ ബാങ്കുകളുടെ നിയമകാര്യ വിഭാഗത്തിൽ നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ് എറണാകുളം സ്വദേശിയായ ബക്കറലി.

മൂപ്പത് വർഷം തുടർച്ചയായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്താണ് ബക്കറലി യു.എ.ഇയിലെ മൾട്ടി നാഷണൽ ബാങ്കായ മശ്‌റഖിന്റെ പടിയിറങ്ങുന്നത്. 1993 ൽ യു.എ.ഇ ബാങ്കുകളുടെ നിയമപോദേശകനായി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ മാത്രമല്ല, അറബിയല്ലാത്ത ആദ്യ അഭിഭാഷകൻ കൂടിയാണ് ഇദ്ദേഹം.

Advertising
Advertising

ബാങ്കിങ് മേഖലയിലെ വലിയ മാറ്റങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമായി ഇദ്ദേഹം കണക്കാക്കുന്നു. ബാങ്കിങ് നിയമങ്ങളിലെ വലിയ വെല്ലുവിളികളും ഇക്കാലത്തുണ്ടായിട്ടുണ്ട്.

യു.എ.ഇയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ് ബക്കറലി. യു.എ.ഇയിലും നാട്ടിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയരക്ടറാണ്. കേരളത്തിലെ കോളജ് പൂർവവിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫ് യു.എ.ഇയുടെ വൈസ് ചെയർമാനാണ്. ബാങ്കിൽ നിന്ന് വിരമിച്ച ശേഷം യു.എ.ഇ ബാങ്കിങ് മേഖലയിലെ പ്രവർത്തന പരിചയം മുതൽകൂട്ടാക്കി നിയമരംഗത്ത് തന്നെ പ്രവർത്തനം ഊർജിതമാക്കാനാണ് തീരുമാനം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News