വാഹനപ്രേമികള്‍ക്ക് ആവേശമായി വീലേഴ്സ് ഫെസ്റ്റിവലിന് ഷാര്‍ജയില്‍ തുടക്കമായി

Update: 2022-02-27 09:14 GMT

പഴയതും പുതിയതുമായി നിരവധി ഇഷ്ടവാഹനങ്ങളുടെ പ്രദര്‍ശന മേളയായ വീലേഴ്‌സ് ഫെസ്റ്റിവലിന് ഷാര്‍ജയില്‍ തുടക്കമായി. മേളയുടെ രണ്ടാം പതിപ്പാണിത്. ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാനും, ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.



 


ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോയുടെ അല്‍ മജാസ് ആംഫിതിയറ്ററാണ് മേളയുടെ സംഘാടകര്‍. ക്ലാസിക്, ആഡംബര കാറുകള്‍ മുതല്‍ ആധുനിക ഫാസ്റ്റ് റേസിങ് കാറുകളും മോട്ടോര്‍സൈക്കിളുകളും ഓഫ്‌റോഡ് വാഹനങ്ങളും വരെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.ഇന്ന് പൂര്‍ത്തിയാകുന്ന ഫെസ്റ്റിവലില്‍ കാഴ്ചക്കാരെ തൃപിതിപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍ 800ല്‍ അധികം കാറുകളും മോട്ടോര്‍ സൈക്കിളുകളുംപ്രദര്‍ശനത്തിന്റെ ഭാഗമാകും. 

Advertising
Advertising


 


ഫെസ്റ്റിവലിന്റെ ഭാഗമായി 26 വിഭാഗങ്ങളിലായി നിരവധി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന വിജയികള്‍ക്ക് നിരവധി സമ്മാനങ്ങളും ഫെസ്റ്റിവല്‍ സംഘാടകര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 



 



 



Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News