ലോക വീൽചെയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് ദുബൈയിൽ തുടങ്ങി

ചാമ്പ്യൻഷിപ്പ് ശൈഖ് മൻസൂർ ഉദ്ഘാടനം ചെയ്തു

Update: 2023-06-10 18:47 GMT
Advertising

ലോക വീൽചെയർ ബാസ്‌ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ദുബൈയിൽ തുടക്കമായി. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മത്സരങ്ങൾ ഈമാസം 20 വരെ തുടരും. ആദ്യമായാണ് മിഡിലീസ്റ്റിൽ ലോക വീൽചെയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.

16 പുരുഷ ടീമുകൾ, 12 വനിതാ ടീമുകൾ. 28 ടീമുകളിലായി 350 താരങ്ങളാണ് ദുബൈയിൽ നടക്കുന്ന ലോക വീൽചെയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. വേൾഡ് ട്രേഡ് സെന്ററിൽ ദുബൈ സ്‌പോർട്‌സ് കൗൺസിൽ ചെയർമാനും നിശ്ചയദാർഢ്യ വിഭാഗത്തിനായുള്ള ഉന്നതാധികാരി സമിതിയുടെ ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ആൽമക്തൂം ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾക്കൊപ്പം ഐ.ഡബ്ല്യു.ബി.എഫ് കോൺഗ്രസും നടക്കും.

പാരാലിമ്പിക് വേൾഡ് ചാമ്പ്യൻമാർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലോകോത്തര താരങ്ങൾ വരെ ദുബായിലെത്തിയിട്ടുണ്ട്. ആദ്യമായാണ് മിഡിലീസ്റ്റിൽ ലോക വീൽചെയർ ബാസ്‌ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് എത്തുന്നത്. യു.എ.ഇ.ടീം ലോക വീൽചെയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ആദ്യദിനമായ ജൂൺ ഒമ്പതിന് യു.എ.ഇയും ഇറ്റലിയും തമ്മിലായിരുന്നു ഗ്രൂപ്പ് എയിലെ ആദ്യമത്സരം.


Full View


The World Wheelchair Basketball Championship has started in Dubai

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News