മറ്റു രാജ്യങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് 14 ദിവസം കഴിയാതെ യു.എ.ഇയിലേക്ക് പോവാം
ഇവര്‍ യു.എ.ഇയില്‍ വാക്‌സിന്‍ എടുത്തവരാവണം, 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ ഫലം, റാപ്പിഡ് പരിശോധനാഫലം എന്നിവ സഹിതം ഐ.സി.എ/ജി.ഡി.ആര്‍.എഫ്.എ അനുമതി തേടണം.
Update: 2021-08-06 14:48 GMT
മറ്റു രാജ്യങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് 14 ദിവസം പൂര്‍ത്തിയാവാതെ തന്നെ യു.എ.ഇയിലേക്ക് പോവാന്‍ അനുമതി. എയര്‍ അറേബ്യയാണ് ഇക്കാര്യം അറിയിച്ചത്.
ഇവര്‍ യു.എ.ഇയില്‍ വാക്‌സിന്‍ എടുത്തവരാവണം, 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ ഫലം, റാപ്പിഡ് പരിശോധനാഫലം എന്നിവ സഹിതം ഐ.സി.എ/ജി.ഡി.ആര്‍.എഫ്.എ അനുമതി തേടണം. അര്‍മേനിയ, ഖത്തര്‍, മാലി ദ്വീപ്, താജികിസ്ഥാന്‍ എന്നിവിടങ്ങളില്‍ ക്വാറന്റൈന്‍ ഇരിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
കേരളത്തില്‍ നിന്ന് അബുദബിയിലേക്കുള്ള വിമാനസര്‍വീസുകള്‍ നാളെ മുതല്‍ ഭാഗികമായി പുനരാരംഭിക്കും.എയര്‍ ഇന്ത്യയും ഇത്തിഹാദും നാളെ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും അബുദബിയിലേക്ക് വിമാനസര്‍വീസ് ഉണ്ടാവും.