ഗോൾഡനു പിന്നാലെ ബ്ലൂ വിസ; ആദ്യഘട്ടത്തിന് തുടക്കം കുറിച്ച് യുഎഇ

വിസ പരിസ്ഥിതി മേഖലയിൽ മികവു തെളിയിച്ചവർക്ക്, ആദ്യഘട്ടത്തിൽ 20 പേർക്ക് വിസ, പത്തു വർഷത്തെ റെസിഡൻസി പെർമിറ്റ്

Update: 2025-02-12 16:29 GMT

ദുബൈ: ഗോൾഡൻ വിസയ്ക്ക് പിന്നാലെ, പ്രവാസികൾക്കായി പ്രഖ്യാപിച്ച ബ്ലൂ വിസയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ച് യുഎഇ. ദുബൈയിൽ നടക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിക്കിടെയാണ് പുതിയ വിസയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചത്.

പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കാണ് ബ്ലൂ വിസ അനുവദിക്കുക. പത്തു വർഷത്തെ റസിഡൻസി പെർമിറ്റാണ് വിസയുടെ ആകർഷണം. ആദ്യഘട്ടത്തിൽ ഇരുപത് പേർക്ക് വിസ അനുവദിക്കും. പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയവും ഐഡന്റിറ്റി-സിറ്റിസൻഷിപ്പ് അതോറിറ്റിയും ചേർന്നാണ് വിസാപദ്ധതി നടപ്പാക്കുന്നത്.

Advertising
Advertising

പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾ, കമ്പനികൾ, എൻജിഒകൾ, സംഘടനകളിലെ അംഗങ്ങൾ, ആഗോള പുരസ്‌കാര ജേതാക്കൾ, ആക്ടിവിസ്റ്റുകൾ, ഗവേഷകർ തുടങ്ങിയവരെ ബ്ലൂ വിസയ്ക്കായി പരിഗണിക്കും. നേരത്തെ പ്രഖ്യാപിച്ച ഗോൾഡൻ, ഗ്രീൻ വിസകളുടെ തുടർച്ച എന്ന നിലയിലാണ് പുതിയ വിസ അവതരിപ്പിക്കുന്നത്.

വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിസയ്ക്കായി അപേക്ഷ നൽകേണ്ടത്. യുഎഇയിലെ നിർദിഷ്ട യോഗ്യതയുള്ള അധികാരികൾക്ക് നാമനിർദേശവും ചെയ്യാം. 24 മണിക്കൂറും വിസയുമായി ബന്ധപ്പെട്ട സേവനം ലഭ്യമായിരിക്കും. കഴിഞ്ഞ വർഷം മെയിലാണ് അധികൃതർ ബ്ലൂ വിസയുടെ പ്രഖ്യാപനം നടത്തിയിരുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News