കഴിഞ്ഞവർഷം അജ്മാനിൽ പൊതു​ഗതാ​ഗത ബസുകളുടെ ഉപയോക്താക്കളിൽ 1.97% വർധന

ആകെ ഉപയോക്താക്കൾ 39,36,406

Update: 2026-01-27 10:32 GMT
Editor : Mufeeda | By : Web Desk

ദുബൈ: കഴിഞ്ഞ വർഷം അജ്മാനിൽ പൊതു​ഗതാ​ഗത ബസുകൾ ഉപയോ​ഗിച്ചവരുടെ എണ്ണത്തിൽ 1.97% വർധന. 2025-ൽ ബസുകൾ ഉപയോ​ഗിച്ചവരുടെ എണ്ണം ആകെ 39,36,406 ആയി ഉയർന്നു. ആഭ്യന്തരവും പുറത്തുമായ റൂട്ടുകളിലായാണ് ഈ ഉപയോഗം നടന്നത്. പൊതു ഗതാഗത സംവിധാനത്തിൽ 7 ആഭ്യന്തര ലൈനുകളും പുറത്തേക്കുള്ള 4 ലൈനുകളും ഉൾപ്പെടുന്നുവെന്ന് അജ്മാൻ ​ഗതാ​ഗത വകുപ്പ് വിശദീകരിച്ചു.

പൊതു ഗതാഗത ബസുകളുടെ ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്നത് സേവനങ്ങളുടെ ഗുണനിലവാരത്തോടുള്ള ജനങ്ങളുടെ വിശ്വാസത്തെ എടുത്തുകാട്ടുന്നുവെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ആന്റ് ലൈസൻസിങ് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ സമി അലി അൽ ജല്ലാഫ് പറഞ്ഞു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News