ഓവർ ടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

ചില ഇളവുകളും ഇക്കാര്യത്തിൽ മന്ത്രാലയം നൽകുന്നുണ്ട്.

Update: 2023-01-27 16:44 GMT
Advertising

ഓവർ ടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ തൊഴിൽ മന്ത്രാലയം. ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ജീവനക്കാർക്ക് അധികസമയം ജോലി നൽകാൻ പാടില്ലെന്ന് മന്ത്രാലയം നിർദേശിക്കുന്നു. 

ഓവർ ടൈം ജോലി ചെയ്യണമെന്ന് ജീവനാക്കാരോട് ആവശ്യപ്പെടാൻ തൊഴിൽ ദാതാവിന് അവകാശമുണ്ട്. എന്നാൽ, ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ അധിക സമയ ജോലി ചെയ്യിക്കാൻ പാടില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർ ടൈം ജോലി ചെയ്യിക്കാം.

സ്ഥാപനത്തിന് നാശനഷ്ടം സാഹചര്യം ഉടലെടുക്കുക, അടിയന്തര ഘട്ടങ്ങളോ, സംഭവങ്ങളോ ഉണ്ടാവുക, പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും നഷ്ടത്തിന്റെ തോത് കുറക്കാനും ജീവനക്കാരന്റെ സേവനം ആവശ്യം വരിക എന്നിങ്ങനെയുള്ള ഘട്ടങ്ങളിൽ ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർ ടൈം ജോലിയെടുപ്പിക്കാം. പക്ഷെ, മൂന്നാഴ്ചയിൽ മൊത്തം ജോലി സമയം 144 മണിക്കൂറിൽ അധികമാകരുതെന്ന് മന്ത്രാലയം കർശന നിർദേശം നൽകുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News