യുക്രൈന് യു.എ.ഇയുടെ സാമ്പത്തിക സഹായം; 10 കോടി ഡോളർ കൈമാറും

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്

Update: 2022-10-18 19:30 GMT
Editor : afsal137 | By : Web Desk

ദുബൈ: യുക്രൈന് പത്ത് കോടി ഡോളറിന്റെ സഹായം അനുവദിച്ച് യു.എ.ഇ. യുദ്ധം സൃഷ്ടിച്ച കെടുതികൾ മറികടക്കാൻ ജീവകാരുണ്യ സഹായമായാണ് തുക പ്രഖ്യാപിച്ചത്. അഭയാർഥികളുടെ ക്ഷേമത്തിനും തുക വിനിയോഗിക്കും.

പ്രതിസന്ധിയിൽ വലയുന്ന യുക്രൈന് 10 കോടി ഡോളർ വലിയ പിന്തുണയാകും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. യുദ്ധത്തിന്റെയും സംഘർഷത്തിൻറെയും ഘട്ടങ്ങളിൽ ഐക്യദാർഢ്യം അറിയിക്കുന്നതിന്റെ ഭാഗമായാണ് സഹായം അനുവദിച്ചതെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹീം അൽ ഹാശിമി പറഞ്ഞു. യുക്രൈൻ പ്രതിസന്ധിയുടെ മാനുഷിക ആഘാതം ലഘൂകരിക്കാൻ നടത്തിവരുന്ന നീക്കങ്ങളുടെ ഭാഗമായി നേരത്തെയും യു.എ.ഇ സഹായം അനുവദിച്ചിരുന്നു. ഇതിനായി പോളണ്ടിലേക്കും മോൾഡോവയിലേക്കും സഹായവുമായി വിമാനങ്ങൾ അയക്കുകയുണ്ടായി. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് മാനുഷിക സഹായമെത്തിക്കുന്നതിന് നേരത്തെ തുടക്കം കുറിച്ചത്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News