തോന്നും പോലെ പറത്തേണ്ട!; ഡ്രോണുകൾക്ക് മാർഗനിർദേശങ്ങളുമായി യുഎഇ

ദേശീയതലത്തിൽ ആദ്യമായാണ് ഇത്തരത്തിൽ മാർഗനിർദേശങ്ങൾ അവതരിപ്പിക്കുന്നത്

Update: 2025-05-17 17:24 GMT
Editor : Thameem CP | By : Web Desk

ദുബൈ: ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറത്തിറക്കി യു.എ.ഇ. സൈബർ സെക്യൂരിറ്റി കൗൺസിലിന്റേതാണ് നടപടി. ദേശീയതലത്തിൽ ആദ്യമായാണ് ഇത്തരത്തിൽ മാർഗനിർദേശങ്ങൾ അവതരിപ്പിക്കുന്നത്.

കൃഷി, പരിസ്ഥിതി നിരീക്ഷണം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. വ്യോമാതിർത്തി, അടിസ്ഥാനസൗകര്യങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവയെ സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് നടപടി.

വ്യക്തികൾക്ക് ഡ്രോണുകൾ പറത്തുന്നതിനുള്ള വിലക്ക് ഭാഗികമായി നീക്കിയതായി ജനുവരിയിൽ യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. കർശന ഉപാധികളോടെയായിരുന്നു അനുമതി. ഡ്രോൺ ഉപയോക്താക്കൾ പുതിയ 'യു.എ.ഇ ഡ്രോൺസ്' ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്ത് അക്കൗണ്ട് തുറക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഡ്രോൺസ് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.

ജനുവരിയിലെ കണക്കുപ്രകാരം രാജ്യത്ത് ഇരുപത്തിനാലായിരത്തോളം രജിസ്റ്റേഡ് ഡ്രോണുകളാണ് ഉള്ളത്. സിവിൽ വ്യോമയാന മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ലൈസൻസ് കൈകാര്യം ചെയ്യുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News