യുഎഇ പാർലമെൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണഗാനം പുറത്തിറങ്ങി

Update: 2023-10-04 02:14 GMT

യുഎഇയിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ ഗാനം പുറത്തിറങ്ങി. എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് വരികളും ഈണവും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഈമാസം ഏഴിന് നടക്കുന്ന ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിലേക്ക് വോട്ടർമാരുടെ ശ്രദ്ധയാകർഷിക്കാനാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. യുഎഇക്ക് വേണ്ടി നാമൊന്നിച്ച് എന്ന സന്ദേശം നൽകുന്നതാണ് ഗാനം. വലിയ മുന്നൊരുക്കങ്ങളാണ് തെരഞ്ഞെടുപ്പിനായി രാജ്യത്ത് നടക്കുന്നത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News