സൊമാലിയയിൽ വീരമൃത്യു വരിച്ച സൈനികര്‍ക്ക് യു.എ.ഇയുടെ ആദരം; പ്രസിഡന്‍റ് കുടുംബാംഗങ്ങളെ സന്ദർശിച്ചു

സൊമാലിയയിലെ സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ നാല് യു.എ.ഇ സൈനികരാണ് വീരമൃത്യു വരിച്ചത്

Update: 2024-02-15 17:36 GMT
Editor : Shaheer | By : Web Desk
Advertising

അബൂദബി: സൊമാലിയയിൽ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട യു.എ.ഇ സൈനികരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്. അബൂദബി, അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലായി ഒരുക്കിയ അനുശോചന പരിപാടികളിൽ പ്രസിഡന്‍റ് നേരിട്ടെത്തി.

യു.എ.ഇ സായുധസേനാംഗങ്ങളായ മുഹമ്മദ് സയീദ് അല്‍ ഷംസി, സുലൈമാന്‍ സയീദ് മുഹമ്മദ് അല്‍ ഷെഹി, കേണല്‍ മുഹമ്മദ് മുബാറക് അല്‍ മന്‍സൂരി എന്നിവരുടെ കുടുംബാംഗങ്ങളെയാണ് പ്രസിഡന്‍റ് നേരിൽ കണ്ട് അനുശോചനമറിയിച്ചത്. വീരമൃത്യുവരിച്ചവർക്കായും അവരുടെ കുടുംബാംഗങ്ങൾക്കായും ശൈഖ് മുഹമ്മദ് പ്രാർഥന നടത്തി. ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ നാല് യു.എ.ഇ സൈനികരാണ് വീരമൃത്യു വരിച്ചത്. വാറണ്ട് ഓഫീസര്‍ ഖലീഫ അല്‍ ബലൂഷിയും ഇതിലുൾപ്പെടും. ഉഭയകക്ഷി കരാറിന്റെ ഭാഗമായി സൊമാലിയന്‍ സായുധസേനയിലെ സൈനികര്‍ക്ക് യു.എ.ഇ ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

Summary: UAE President Sheikh Mohamed bin Zayed Al Nahyan offers condolences to families of the soldiers killed in Somalia

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News