മഴയിൽ കുതിർന്ന് യു.എ.ഇ; രാജ്യമെങ്ങും ഓറഞ്ച്, യെല്ലോ അലർട്ട്

അടുത്ത ദിവസങ്ങളിലും മഴ തുടരും

Update: 2023-01-26 18:30 GMT
Advertising

ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ കനത്ത ജാഗ്രതയിലാണ് യു.എ.ഇ. പ്രധാന നഗരങ്ങളടക്കം എല്ലായിടത്തും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അബൂദബി, ദുബൈ നഗരം, ദുബൈ എമിറേറ്റിന്റെ കിഴക്കൻ മേഖല, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ കനത്ത മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യാത്ര ദുഷ്കരമായതിനാൽ ഫുഡ് ഡെലവറി ആപ്പുക്കൾ ഓർഡറുകൾ സ്വീകരിക്കുന്നത് കുറേ നേരത്തേക്ക് നിർത്തിവെച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ഒഴിവാക്കണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ദുബൈ ഗ്ലോബൽ വില്ലേജ് തുടർച്ചയായി രണ്ടാം ദിവസവും ഇന്ന് അടച്ചിടേണ്ടി വന്നു.

പ്രമുഖ ഈജിപ്ത്ഷ്യൻ ഗായകൻ മഹ് മൂദ് ആൽ അസ്ലിയുടെ സംഗീത പരിപാടി ഈമാസം 29 ലേക്ക് മാറ്റി. ഇന്നും പല സ്കൂളുകളും അധ്യയനം നേരത്തേ അവസാനിപ്പിച്ചു. ചില വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. അടുത്ത രണ്ടു ദിവസങ്ങളിലും മഴ തുടരുമെന്നും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അന്തരീക്ഷ ഊഷ്മാവ് വീണ്ടും താഴാൻ സാധ്യതയുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News