യാത്രാവിലക്കില്‍ ഇളവ് ഏര്‍പ്പെടുത്തി യു.എ.ഇ
രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്ക് തിരിച്ചെത്താം. ആഗസ്റ്റ് അഞ്ച് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.
Update: 2021-08-03 11:08 GMT
യാത്രാവിലക്കില്‍ യു.എ.ഇ ഇളവ് ഏര്‍പ്പെടുത്തി. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്ക് തിരിച്ചെത്താം. ആഗസ്റ്റ് അഞ്ച് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതിയുള്ളത്.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്കുണ്ടായിരുന്നു.