കോവിഡ് ഇരകളുടെ മക്കൾക്ക് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം

ആദ്യഘട്ടത്തിൽ നൂറ് കുട്ടികൾക്കായാണ് നിക്ഷേപം നടത്തുക. അർഹതയുള്ളവർക്ക് csr@fx7capitals.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം

Update: 2021-12-01 17:20 GMT
Editor : abs | By : Web Desk
Advertising

യു എ ഇയിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം. കുട്ടികളുടെ രക്ഷിതാവിന്റെ പേരിൽ സ്ഥാപനം 15,000 രൂപ ദീർഘകാലത്തേക്ക് ഇന്ത്യയിലെ ഓഹരികളിൽ നിക്ഷേപിക്കുന്നതാണ് പദ്ധതി

യു എ ഇയുടെ അമ്പതാം ദേശീയദിനത്തിന്റെ ഭാഗമായാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കൾക്കായി നിക്ഷേപം നടത്തുന്ന പദ്ധതി അവതരിപ്പിക്കുന്നത്. ദുബൈയിലെ ഓഹരി വിപണന സ്ഥാപനമായ സെവൻ ക്യാപിറ്റൽസിന്റെ സിഇഒ ഷഹീനാണ് പദ്ധതി വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത്. 18 വയസിന് ശേഷമോ വർഷങ്ങൾക്ക് ശേഷമോ കുട്ടികളുടെ ഉന്നതപഠനത്തിന് വൻതുക ലഭ്യമാക്കാൻ ഈ നിക്ഷേപം സഹായകമാകുമെന്ന് ഷഹീൻ ചൂണ്ടിക്കാട്ടി.

ഇതിനായി കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളിൽ അർഹരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ നൂറ് കുട്ടികൾക്കായാണ് നിക്ഷേപം നടത്തുക. അർഹതയുള്ളവർക്ക് csr@fx7capitals.com എന്ന ഇമെയിൽ വിലാസത്തിൽ തങ്ങളെ ബന്ധപ്പെടാമെന്നും ഷഹീൻ അറിയിച്ചു. യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കേരളത്തിലുള്ള കുട്ടികളെ മാത്രമാണ് ഇപ്പോൾ ഇതിനായി പരിഗണിക്കുന്നത്. ഇവരിൽ പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് തൊഴിൽ കണ്ടെത്താനും സ്ഥാപനം മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News