യു.എ.ഇ തൊഴിൽനഷ്ട ഇൻഷൂറൻസ് പദ്ധതി രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ജൂൺ 30 അവസാന തീയതി

Update: 2023-06-10 18:53 GMT

ദുബൈ: യു.എ.ഇ പ്രഖ്യാപിച്ച തൊഴിൽനഷ്ട ഇൻഷൂറൻസ് പദ്ധതിയുടെ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. മുപ്പത് ലക്ഷത്തിലേറെ പേർ ഇതിനകം പദ്ധതിയുടെ ഭാഗമായി. ജൂൺ 30നകം എല്ലാ തൊഴിലാളികളും പദ്ധതിയുടെ ഭാഗമാകണം എന്നാണ് നിർദേശം. ജോലി നഷ്ടപ്പെടുന്ന സാധാരണ തൊഴിലാളികൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്ഥാപനം അടച്ചുപൂട്ടുകയോ ശമ്പളത്തിൽ കുടിശ്ശിക വരുത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ തൊഴിൽനഷ്ട ഇൻഷൂറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് മൂന്നു മാസം വരെ സാമ്പത്തിക പരിരക്ഷ ലഭിക്കും.

Advertising
Advertising

അതിനിടെ, എമിറേറ്റ്‌സ് എയർലൈൻസ് ജീവനക്കാർക്ക് പദ്ധതിയിൽ ചേരുന്നതിൽ ഇളവ് നൽകിയതായി കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ നാഷനൽ' പത്രം റിപ്പോർട്ട് ചെയ്തു. താൽപര്യമുള്ളവർക്ക് വേണമെങ്കിൽ മാത്രം പദ്ധതിയിൽ ചേരാമെന്നും കമ്പനി ജീവനക്കാരെ അറിയിച്ചതായി പത്രം വെളിപ്പെടുത്തി.

16,000 ദിർഹം വരെ ശമ്പളമുള്ളവർക്ക് മാസം അഞ്ച് ദിർഹം അല്ലെങ്കിൽ വർഷം 60 ദിർഹം പ്രീമിയം അടച്ച് പദ്ധതിയിൽ അംഗമാകാം. 16,000 ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർ മാസം പത്ത് ദിർഹമോ വർഷം 120 ദിർഹമോ അടക്കണം.


Full View


UAE Unemployment Insurance Scheme Registration is in progress

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News