യുഎഇ യൂണിയൻ ദിനാഘോഷം; കാന്തപുരത്തെ ആദരിക്കും

കാന്തപുരത്തിന്റെ ആത്മകഥയായ വിശ്വാസപൂർവം എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും ചടങ്ങിൽ നടക്കും

Update: 2023-11-30 19:40 GMT

ഐ.സി.എഫ് നാഷനൽ കമ്മിറ്റിക്കു കീഴിലുള്ള യു.എ.ഇ ദേശീയ ദിനാഘോഷം വെള്ളിയാഴ്ച നടക്കും. ദുബൈ അൽ വാസൽ ക്ലബ്ബിലാണ് സമ്മേളനം. അയ്യായിരത്തിലേറെ പേർ പരിപാടിക്കെത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ട് 7.30ന് ആരംഭിക്കുന്ന ദേശീയദിനാഘോഷ സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ അറബ് പൗരാവലിയുടെ നേതൃത്വത്തിൽ ആദരിക്കും.

കർണാടക സ്പീക്കർ യു ടി ഖാദർ ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് മേധാവി എം എ യൂസുഫലി മുഖ്യാതിഥിയായിരിക്കും. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, അറബ് പ്രമുഖർ എന്നിവർ സംബന്ധിക്കും..

Advertising
Advertising

അബ്ദുറഹ്മാൻ അബ്ദുല്ല ഹാജി, ഡോ. മുഹമ്മദ് ഖാസിം, ശംസുദ്ധീൻ നെല്ലറ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതിക്കും രൂപം നൽകി. കാന്തപുരത്തന്റെ ആത്മകഥയായ വിശ്വാസപൂർവം എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും ചടങ്ങിൽ നടക്കും.

Full View

അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഉസ്മാൻ സഖാഫി തിരുവത്ര, ശരീഫ് കാരശ്ശേരി, ഡോ. അബ്ദുസലാം സഖാഫി എരഞ്ഞിമാവ്, മുനീർ പാണ്ഡ്യാല എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News