യു.എ.ഇയുടെ ചാന്ദ്രപര്യവേഷണം; 'റാഷിദ്' ഈവർഷാവസാനം വിക്ഷേപിക്കും

സെപ്റ്റംബറിൽ പര്യവേഷണ വാഹനം ഫ്‌ളോറിഡ ലോഞ്ച് സൈറ്റിൽ എത്തിക്കും

Update: 2022-05-28 18:21 GMT
Advertising

യു.എ.ഇയുടെ ചാന്ദ്രപര്യവേഷണ വാഹനം 'റാഷിദ്' ഈ വർഷം അവസാനം വിക്ഷേപിച്ചേക്കും. സെപ്റ്റംബറിൽ പര്യവേഷണ വാഹനം ഫ്‌ളോറിഡ ലോഞ്ച് സൈറ്റിൽ എത്തിക്കും. കെന്നഡി സ്പേസ് സെൻററിൽ നിന്നാണ് റോവർ വിക്ഷേപിക്കുക. 'റാഷിദ്' എന്ന് പേരിട്ട 10കിലോ തൂക്കമുള്ള പര്യവേക്ഷണ വാഹനമാണ് യുഎഇ ചന്ദ്രനിലേക്ക് അയക്കുന്നത്. ജാപ്പനീസ് ലാൻഡറിലാണ് ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ചന്ദ്രോപരിതലത്തിൽ നിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്മ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റാഷിദ് റോവറുമായി ബന്ധപ്പെടുക. ഐസ്‌പേസ് എന്ന കമ്പനിയാണ് ലാൻഡർ നിർമിക്കുന്നത്. ലാൻഡിങിന് ശേഷം ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങാൻ റാഷിദ് റോവറിനെ സഹായിക്കുന്ന ഘടന ലാൻഡറിൽ രൂപപ്പെടുത്തുകയാണ്.

ദുബൈയിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻററിൽ വികസിപ്പിക്കുന്ന റോവർ അടുത്ത മാസങ്ങളിൽ ഐ സ്പേസിലേക്ക് എത്തിക്കും. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ പഠന വിധേയമാക്കും. യുഎഇയുടെ ദീർഘകാല ചന്ദ്ര പര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്.


Full View

UAE's lunar exploration vehicle 'Rashid' is expected to launch later this year.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News