വിവാഹമോചനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്; കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാൽ തടവും പിഴയും

ദുബൈ പബ്ലിക് പ്രോസിക്യൂഷന്റേതാണ് മുന്നറിയിപ്പ്

Update: 2022-11-23 19:35 GMT
Editor : banuisahak | By : Web Desk
Advertising

ദുബൈ: വിവാഹമോചനത്തിന് ശ്രമിക്കുന്ന ദമ്പതികൾ മക്കളെ തെറ്റിദ്ധരിപ്പിച്ചാൽ തടവും പിഴയും ലഭിക്കുമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ദാമ്പത്യ തർക്കത്തിൽ കുട്ടികളെ ആയുധമായി ഉപയോഗിക്കുന്നത് തെറ്റാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

വിവാഹ മോചനക്കേസ് ജയിക്കാനും കുട്ടികളെ വിട്ടുകിട്ടാനും മക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് ചീഫ് പബ്ലിക് പ്രോസിക്യൂട്ടറും എമിറേറ്റ്സ് ഫാമിലി ആൻഡ് ജുവനൈൽ പ്രോസിക്യൂഷൻ മേഥാവിയുമായ മുഹമ്മദ് അലി റുസ്തം ചൂണ്ടിക്കാട്ടി.

പങ്കാളിയെ കുറ്റപ്പെടുത്തുന്ന രീതിയിൽ മക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കുട്ടികളുമായി നേരിട്ട് സംവദിക്കുമ്പോൾ ഇക്കാര്യം ബോധ്യപ്പെടാറുണ്ട്. മാതാപിതാക്കളുടെ ഇത്തരം നടപടികൾ വളരെ ദോഷകരമായി ബാധിക്കും. കള്ളം പറയാനും ഏത് മാർഗവും ഉപയോഗിച്ച് ആവശ്യമുള്ളത് നേടാനും കുട്ടികളെ പഠിപ്പിക്കുന്നതിന് തുല്യമാണിതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഇത്തരം കേസുകളിൽ പ്രോസിക്യൂട്ടർമാർക്ക് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ സഹായം തേടാം. വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ കുട്ടികളുടെ വീടുകൾ സന്ദർശിക്കാം. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് പിഴയോ മൂന്ന് വർഷം വരെ തടവോ ലഭിക്കുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News