വിമാനയാത്രക്കിടെ മറ്റുള്ളവരുടെ ബാഗേജ് എടുക്കുന്നവർക്ക് മുന്നറിയിപ്പ്; നിരോധിത വസ്തുക്കളുണ്ടെങ്കിൽ ഉത്തരവാദിത്തം ഏൽക്കേണ്ടിവരും

ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നിയമകുരുക്കിൽ പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ

Update: 2022-07-25 19:32 GMT
Editor : afsal137 | By : Web Desk

ദുബൈ: വിമാനയാത്രക്കിടെ മറ്റുള്ളവരുടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് അധികൃതരുടെ മുന്നറിയിപ്പ്. ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കൂടി യാത്രക്കാരൻ ഏൽക്കേണ്ടി വരുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നിയമകുരുക്കിൽ പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

വിമാനയാത്രക്കിടെ മറ്റുള്ളവരുടെ ബാഗേജ് അധികമായാൽ അത് ഏറ്റെടുത്ത് യാത്ര നടത്തുന്നവർക്കാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ബാഗേജിനകത്ത് എന്താണെന്ന് പലപ്പോഴും ഏറ്റെടുക്കുന്നവർക്ക് അറിയില്ല. ഇത് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലോ, ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലോ ബാഗേജ് ഏറ്റെടുക്കുന്നവരെ കുഴപ്പാക്കത്തിലാക്കാൻ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷൻ മുന്നറിയിപ്പിൽ പറയുന്നത്. ഒരു യാത്രക്കാരിയുടെ അനുഭവം പങ്കുവെച്ചാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കുന്നത്.

Advertising
Advertising

ബാഗേജ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച മറ്റൊരാളുടെ ബാഗേജ് യാത്രക്കാരി ഏറ്റെടുത്തു. എന്നാൽ, ബാഗേജിനകത്ത് നിരോധിത വസ്തുവുണ്ടായിരുന്നതിനാൽ യാത്രക്കാരി വിമാനത്താവളത്തിൽ അന്വേഷണത്തിന്റെ ഭാഗമായി തടഞ്ഞുവെക്കപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ബാഗേജിന്റെ യാഥാർത്ഥ ഉടമസ്ഥനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മറ്റുളളവരെ സഹായിക്കുന്നത് നല്ലതാണ്. പക്ഷെ, ബാഗേജ് ഏറ്റെടുക്കുന്നവർ അതിനകത്തെ വസ്തുക്കളുടെ ഉത്തരവാദിത്തം കൂടി ഏൽക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News