യു.എ.ഇയിൽ ഡ്രൈവിങ് പഠിപ്പിക്കാൻ ആർക്കൊക്കെ അധികാരമുണ്ട് ?

Update: 2023-02-23 12:26 GMT
Advertising

യു.എ.ഇയിൽ ഒരു ഡ്രൈവിങ് ലൈസൻസ് എന്നത് മിക്ക പ്രവാസികളുടെയും വലിയ സ്വപ്നമാണ്. എന്നാൽ പല രാജ്യങ്ങളിലും, ഒരു പ്രൊഫഷണൽ ഇൻസ്ട്രക്ടറുടെ സഹായമില്ലാതെ നമുക്ക് ഡ്രൈവിങ് പഠിക്കാമെന്നിരിക്കെ, യു.എ.ഇയിൽ ഒരു സർട്ടിഫൈഡ് ഇൻസ്ട്രക്ടർക്ക് മാത്രമേ നിങ്ങളെ ഡ്രൈവിങ് പഠിപ്പിക്കാൻ അധികാരമൊള്ളു.

ആദ്യമായി രാജ്യത്തെത്തി ലൈലൻസിന് അപേക്ഷിക്കുന്നവർക്ക് ഈ നടപടികൾ അൽപം സങ്കീർണവുമാണ്. ചില താമസക്കാർക്ക്, അവരുടെ സ്വന്തം നാട്ടിലെ അതോറിറ്റികൾ ഇഷ്യൂ ചെയ്ത ലൈസൻസ് യു.എ.ഇയിലേക്ക് മാറ്റി, സാധാരണ നിലയിൽ ഉപയോഗിക്കാനും അവസരമുണ്ട്. എന്നാൽ മറ്റുള്ളവർ കർശനമായ ഡ്രൈവിങ് ടെസ്റ്റുകൾ പാസായിരിക്കണം.

ലൈസൻസ് ലഭിക്കാൻ സാധാരണ പോലെ കുറഞ്ഞത് 18 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം. എന്നാൽ 17 വയസ്സും ആറുമാസവുമായവർക്കും ഡ്രൈവിങ് പഠിക്കാൻ തുടങ്ങാവുന്നതാണ്. മോട്ടോർ സൈക്കിൾ ലൈസൻസിന് 18 വയസ് പൂർത്തിയാവേണ്ടതില്ല.

ഹെവി വാഹനങ്ങളും ട്രാക്ടറുകളും ഓടിക്കാൻ ആവശ്യമായ ലൈസൻസ് ലഭിക്കാൻ 20 വയസ്സ് പൂർത്തിയായിരിക്കണം, അതേസമയം ബസുകൾക്കുള്ള ലൈസൻസിന് അപേക്ഷക്കുന്നവർക്ക് കുറഞ്ഞത് 21 വയസ്സും പൂർത്തിയാകണം.

മറ്റു ചില രാജ്യങ്ങൾ നൽകിയ ലൈസൻസ് ഉണ്ടെങ്കിൽ യു.എ.ഇയിൽ ഡ്രൈവിങ് ക്ലാസുകൾ പ്രത്യേകം പഠിക്കേണ്ടതില്ലെന്ന് മാത്രമല്ല, മറിച്ച് മറ്റൊരു ടെസ്റ്റ് പോലും നടത്തേണ്ടതില്ല.

പക്ഷെ ഇത് നിങ്ങളുടെ ലൈസൻസ് ഏത് രാജ്യമാണ് ഇഷ്യൂചെയ്തത് എന്നതിനെ ആശ്രയിച്ചിരിക്കും. 32 അംഗീകൃത രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് സ്വയമേവ യു.എ.ഇ ലൈസൻസിന് അർഹതയുണ്ട്. യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, ചൈന എന്നിവ ഇതിൽ ചില രാജ്യങ്ങളാണ്.

എന്നാൽ ഈ അംഗീകൃത ലിസ്റ്റിൽ ഇല്ലാത്ത ഒരു രാജ്യത്തെ ലൈസൻസ് നേടിയവർ യു.എ.ഇയിൽ ആദ്യം മുതൽ നടപടികൾ ആരംഭിക്കേണ്ടി വരും. നമ്മൾ ഇന്ത്യക്കാരും ഫിലിപ്പീൻസ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുമെല്ലാം ഈ ഗണത്തിലാണ് ഉൾപെടുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News