രണ്ടാമത്​ ലോക പൊലീസ്​ ഉച്ചകോടിക്ക്​ ദുബൈയിൽ തുടക്കം

പുതിയതരം കുറ്റകൃത്യങ്ങൾ കണ്ടെത്തി തടയാനുള്ള നടപടികൾക്കാണ്​ ഉച്ചകോടി ഊന്നൽ നൽകുന്നത്​

Update: 2023-03-07 18:31 GMT

രണ്ടാമത്​ ലോക പൊലീസ്​ ഉച്ചകോടിക്ക്​ ദുബൈയിൽ തുടക്കം. ​വേൾഡ്​ ട്രേഡ്​ സെൻററിൽ ആരംഭിച്ച ത്രിദിന ഉച്ചകോടിയിൽ സുരക്ഷാ രംഗത്തെ പുത്തൻ മുന്നേറ്റങ്ങളാണ്​ അവതരിപ്പിക്കുന്നത്​. പുതിയതരം കുറ്റകൃത്യങ്ങൾ കണ്ടെത്തി തടയാനുള്ള നടപടികൾക്കാണ്​ ഉച്ചകോടി ഊന്നൽ നൽകുന്നത്​.

ലോകത്തുടനീളം കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ പൊലീസ്​ സേന അഭിമുഖീകരിക്കുന്ന പ്രതിസന്​ധികൾ പലതാണ്​. അതിനുള്ള പരിഹാരം തേടൽ കൂടിയായി മാറുകയാണ്​ ലോക പൊലിസ്​ ഉച്ചകോടി. ഗിയാത്​ സ്​പെഷ്യൽ ഫോഴ്​സ്​ വാഹനമാണിത്​. 

​ചെറുതും വലുതുമായ അസംഖ്യം ഡ്രോണുകൾ. ഏതു കാലാവസ്​ഥയിലും ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ പ്രാപ്തിയുള്ളവ. വൻകിട സമ്മേളനങ്ങളും ഒത്തുചേരലുകളും നടക്കു​മ്പോൾ സുരക്ഷ ഉറപ്പാക്കാൻ പൊലീസ്​ സേനയുടെ ഏറ്റവും മികച്ച കൂട്ടുകാരായി മാറുകയാണ്​ ഡ്രോണുകൾ. മാറുന്ന ലോകവും പുതിയ സാഹചര്യവും മുൻനിർത്തി പൊലിസ്​ സേനകളുടെ സഹകരണം വിപുലപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ഉൾപ്പെടെയുള്ള കാര്യങ്ങളും ത്രിദിന ഉച്ചകോടിയിൽ സജീവ ചർച്ചയാകും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News