മൂല്യവര്‍ധിത നികുതി; സൗദിയില്‍ പിഴ ഒഴിവാക്കാൻ അനുവദിച്ച ഇളവ് ഈ മാസം അവസാനിക്കും

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് ഇളവ് പ്രാബല്യത്തില്‍ വന്നത്.

Update: 2022-11-07 17:50 GMT
Advertising

സൗദിയില്‍ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവ് ഈ മാസം അവസാനിക്കും. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അനുവദിച്ച സാവകാശം ഈ മാസം മുപ്പതിനാണ് അവസാനിക്കുക.

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്. ഇളവ് പ്രയോജനപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ‌കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് ഇളവ് പ്രാബല്യത്തില്‍ വന്നത്.

കാലവധി തീരുന്നതിന് മുമ്പ് എല്ലാ നികുതിദായകരും ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. വാറ്റ് രജിസ്‌ട്രേഷന്‍ വൈകല്‍, വാറ്റ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം, ഫീല്‍ഡ് പരിശോധനകളില്‍ കണ്ടെത്തിയ നിയമലംഘനം തുടങ്ങിയവക്ക് ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്‍കുന്നതാണ് പദ്ധതി.

എന്നാല്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകള്‍ ആനുകൂല്യത്തില്‍ ഉള്‍പ്പെടില്ല. ഇളവ് കാലം അവസാനിക്കുന്നതോടെ പരിശോധനകള്‍ വീണ്ടും ശക്തമാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News