മഞ്ഞള്‍ നിസാരക്കാരനല്ല; അര്‍ബുദത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും ഉത്തമം

Update: 2018-05-25 11:15 GMT
Editor : Alwyn K Jose
മഞ്ഞള്‍ നിസാരക്കാരനല്ല; അര്‍ബുദത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും ഉത്തമം
Advertising

ജനിതകപരമായും അശാസ്ത്രീയമായ ജീവിതശൈലിയുടെ പരിണിതഫലങ്ങളായും ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളെക്കൊല്ലുന്ന രോഗമായിരിക്കുകയാണ് അര്‍ബുദം

ജനിതകപരമായും അശാസ്ത്രീയമായ ജീവിതശൈലിയുടെ പരിണിതഫലങ്ങളായും ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളെക്കൊല്ലുന്ന രോഗമായിരിക്കുകയാണ് അര്‍ബുദം. കൃത്യസമയത്ത് രോഗം തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തില്ലെങ്കില്‍ മരണം സംഭവിക്കാനാണ് കൂടുതല്‍ സാധ്യത. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ അപഹരിക്കുന്ന ഈ രോഗത്തിന് ശാശ്വതപരിഹാരത്തിനായി ദശകങ്ങളായി ഗവേഷകര്‍ രാവും പകലും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നതും വിദേശനാണ്യം നേടിത്തരുന്നതുമായ ഇന്ത്യന്‍ സുഗന്ധവ്യജ്ഞനങ്ങള്‍ക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല, ഭേദമാക്കാനും കഴിയുമെന്നാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പാചകത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞളും മഞ്ഞള്‍പ്പൊടിയും. വന്‍കുടലിലെ അര്‍ബുദത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും മഞ്ഞള്‍ ഉത്തമമാണെന്നാണ് പുതിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. മഞ്ഞള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാനും ഗവേഷകര്‍ ഉപദേശിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന curcumin, silymarin തുടങ്ങിയ രണ്ടു ഘടകങ്ങളാണ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷി നല്‍കുന്നത്. കരള്‍ രോഗത്തെ പ്രതിരോധിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. അമേരിക്കയിലെ മിസൂറി സെന്റ് ലൂയിസ് യൂണിവേഴ്‍സിറ്റിയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News