കൈകൾ എപ്പോഴും വിയർക്കുന്നുണ്ടോ?; ശരീരം നൽകുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

ശരീര താപനില നിയന്ത്രിക്കുന്നതിനുള്ള സ്വാഭാവിക മാർഗമാണ് വിയർപ്പ്

Update: 2026-03-05 10:11 GMT

നിങ്ങളുടെ കൈപ്പത്തികൾ എപ്പോഴും  വിയര്‍ക്കാറുണ്ടോ..? ഒരു ഹാൻഡ്ഷേക്ക് പോലും ആത്മവിശ്വാസത്തോടെ നൽകാൻ കഴിയാതിരിക്കുക, എഴുതാനിരിക്കുന്ന സമയത്ത് പേന പിടിക്കാന്‍ പോലും കഴിയാതെ, പേപ്പറാകെ നനഞ്ഞു പോകുക,  കമ്പ്യൂട്ടർ കീബോർഡിൽ വിരലുകൾ സ്ലിപ്പ് ആയിപ്പോകുക.. ഇതൊക്കെ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെങ്കിൽ ശ്രദ്ധിക്കുക..നിങ്ങളുടെ ശരീരം എന്തോ സൂചന നല്‍കുന്നുണ്ട് എന്നതാണ്. ശരീര താപനില നിയന്ത്രിക്കുന്നതിനുള്ള സ്വാഭാവിക മാർഗമാണ് വിയർപ്പ്, എന്നാൽ കൈകളിൽ അമിതമായ വിയർപ്പ് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങുന്നു.

Advertising
Advertising

പാൽമർ ഹൈപ്പർഹൈഡ്രോസിസ്

ചൂടോ വ്യായാമമോ സമ്മർദ്ദമോ ഇല്ലാതെ പോലും കൈകൾ വിയർക്കുന്നത് പാൽമർ ഹൈപ്പർഹൈഡ്രോസിസ് (Palmar Hyperhidrosis) എന്നറിയപ്പെടുന്ന രോഗാവസ്ഥയാണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഈ പ്രശ്നം ശാരീരിക ആരോഗ്യത്തെക്കാൾ മാനസിക ആരോഗ്യത്തെയും ആത്മവിശ്വാസത്തെയുമാണ് കൂടുതൽ ബാധിക്കുന്നത്. 

പ്രൈമറി ഹൈപ്പർഹൈഡ്രോസിസ്

കൈകള്‍ വിയര്‍ക്കുന്നതിന് ഏറ്റവും സാധാരണമായ കാരണം പ്രൈമറി ഹൈപ്പർഹൈഡ്രോസിസ് എന്നറിയപ്പെടുന്ന  അവസ്ഥയാണ്. പ്രൈമറി ഹൈപ്പർഹൈഡ്രോസിസ് ഉള്ളവരില്‍ രാത്രിയിൽ വിയർപ്പ് സാധാരണയായി കുറയുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി അസോസിയേഷൻ (എഎഡി) പറയുന്നു. എന്നാല്‍ സെക്കന്‍ഡറി ഹൈപ്പർഹൈഡ്രോസിസ് കേസുകളിൽ രാത്രികളിലും കൈകളില്‍ വിയർപ്പ് ഉണ്ടാകാം.   വിയർപ്പ് ഗ്രന്ഥികൾ കാരണവുമില്ലാതെ അമിതമായി സജീവമാകുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് പലപ്പോഴും ചെറുപ്പകാലത്താണ് ആരംഭിക്കുന്നത്. ഇത് പാരമ്പര്യമായും ആളുകള്‍ക്ക് ലഭിക്കാറുണ്ട്.  ഈ അവസ്ഥ ഇത് അപകടകരമല്ലെങ്കിലും  പക്ഷേ ഇത് ആത്മവിശ്വാസത്തെയും ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കുന്ന രീതിയിലേക്ക് മാറും.

ഉത്കണ്ഠയും സമ്മർദ്ദവും

ചിലര്‍ക്ക് അമിതമായ സമര്‍ദമോ ഉത്കണ്ഠയോ അനുഭവപ്പെട്ടാല്‍ കൈകള്‍ അസാധാരണമായി വിയര്‍ക്കാറുണ്ട്. പൊതുവേദിയില്‍ സംസാരിക്കുക, പരീക്ഷ, അല്ലെങ്കില്‍ ടെന്‍ഷനോടെ സംസാരിക്കുക എന്നീ സാഹചര്യങ്ങളില്‍ കൈകള്‍ അമിതമായി വിയര്‍ക്കും. സ്ട്രെസ് ഹോർമോണുകൾ വിയർപ്പ് ഗ്രന്ഥികളെ സജീവമാക്കുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. ഇതുമൂലം കൈകള്‍,കാലുകള്‍,കക്ഷങ്ങള്‍ എന്നിവ അമിതമായി വിയര്‍ക്കുകയും ചെയ്യും. 

 തൈറോയ്ഡ് പ്രശ്നങ്ങൾ

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ ക്രമക്കേടുകൾ കൈകളിൽ അമിതമായ വിയർപ്പിന് കാരണമാകും. ഇതിനെ ഹൈപ്പര്‍ തൈറോയിഡിസം എന്ന് പറയപ്പെടുന്നു. തൈറോയ്ഡ് , മെറ്റബോളിസം വർദ്ധിപ്പിക്കുകയും അമിതമായ വിയർപ്പിന് കാരണമാവുകയും ചെയ്യും.വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയുന്നു, അസ്വസ്ഥത എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. കൈപ്പത്തികള്‍ അമിതമായി വിയര്‍ക്കുകയും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുകയാണെങ്കില്‍ ഡോക്ടറെ കാണുകയും തൈറോയിഡ് പരിശോധന നടത്തുകയും ചെയ്യുന്നത് നല്ലതാണ്. 

 രക്തത്തിലെ പഞ്ചസാര അളവ് കുറയുക

പ്രമേഹരോഗികളിൽ,  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് വിയർപ്പ്, വിറയൽ, തലകറക്കം എന്നിവയ്ക്ക് കാരണമാകും. ശരീരത്തിന് ബലഹീനത അനുഭപ്പെടുക, ആശയക്കുഴപ്പം ഉണ്ടാകുക, വിശപ്പ് തോന്നുക എന്നീ ലക്ഷണങ്ങളോടൊപ്പം കൈകള്‍ അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ഹോർമോൺ മാറ്റങ്ങൾ

പ്രായപൂർത്തിയാകുമ്പോഴോ, ഗർഭകാലത്തോ, ആർത്തവവിരാമത്തിലോ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ വിയർപ്പ് വർധിപ്പിക്കാറുണ്ട്. ചിലരിൽ ഈ ഘട്ടങ്ങളിൽ കൈകൾ വിയർക്കുന്നത് സാധാരണയിലും കൂടുതലായി കണ്ടുവരാറുണ്ട്. 

‍മരുന്നുകൾ

വിഷാദമടക്കമുള്ള മാനസിക പ്രശ്നങ്ങള്‍ക്ക് നല്‍കുന്ന ആന്റീഡിപ്രസന്‍റ് മരുന്നുകള്‍,നാഡീവ്യവസ്ഥയെ ബാധിക്കുന്ന മരുന്നുകള്‍ എന്നിവ കഴിക്കുന്നത് ചിലരില്‍ അമിതമായ വിയര്‍പ്പിന് കാരണമാകും. പുതിയ ഏതെങ്കിലും മരുന്ന് കഴിച്ചതിന് ശേഷം കൈകളില്‍ വിയര്‍പ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും. 

 ആശങ്കപ്പെടേണ്ടത് എപ്പോള്‍

കൈകള്‍ വിയര്‍ക്കുന്നത് സാധാരണയായി അപകടകരമല്ല,  എന്നാല്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വൈദ്യോപദേശം തേടണം.

കൈകള്‍ പെട്ടന്ന്,അമിതമായി വിയര്‍ക്കുക

നെഞ്ചുവേദനയോ ശ്വാസതടസ്സമോ അനുഭവപ്പെടുക

ശരീരഭാരം പെട്ടന്ന് കുറയുക

രാത്രി പനിയോടൊപ്പം വിയര്‍ക്കുക

കൈ വിയര്‍ക്കുന്നതിന് പരിഹാരമുണ്ടോ...

ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കൈ വിയര്‍ക്കുന്നതിന് ആശ്വാസം ലഭിക്കും..അമിതമായി മസാലയടങ്ങിയതും എരിവുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക,സമ്മര്‍ദം കുറക്കുക തുടങ്ങിയവ ചെയ്യുന്നത് അമിതമായി വിയര്‍ക്കുന്നതിന് ആശ്വാസം ലഭിക്കും. അമിതമായി എരിവുള്ള ഭക്ഷണങ്ങളും കഫീനും കഴിക്കുന്നത് ശരീരത്തിന്റെ ചൂട് വർധിപ്പിച്ച് വിയർപ്പ് വർധിപ്പിക്കും.

 കൈ  അമിത വിയർക്കുന്നത് ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കും. അതിനാൽ, ഇത് അവഗണിക്കാതെ ഒരു ഡെർമറ്റോളജിസ്റ്റിനെയോ ജനറൽ ഫിസിഷ്യനെയോ സമീപിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ ശരീരം നല്‍കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും കൃത്യമായ വൈദ്യോപദേശം തേടുന്നതും ഏറെ നല്ലതാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News