സൗന്ദര്യ സംരക്ഷണം സ്ത്രീകൾക്ക് മാത്രം മതിയോ?; പുരുഷന്മാർ അറിഞ്ഞിരിക്കേണ്ടത്..

വർഷങ്ങളായി സ്ത്രീകളെ കേന്ദ്രീകരിച്ചാണ് സ്കിൻകെയർ ഉത്പന്നങ്ങള്‍ മാർക്കറ്റ് ചെയ്യുന്നത്

Update: 2026-03-02 05:55 GMT

സ്കിൻകെയർ അഥവാ സൗന്ദര്യ സംരക്ഷണം സ്ത്രീകള്‍ക്ക് മാത്രം മതിയെന്നാണ് പൊതുവെ എല്ലാവരും വിചാരിക്കുന്നത്. വർഷങ്ങളായി സ്ത്രീകളെ കേന്ദ്രീകരിച്ച് തന്നെയാണ് സ്കിൻകെയർ ഉത്പന്നങ്ങള്‍ മാർക്കറ്റ് ചെയ്യുന്നത്. സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങളാകട്ടെ, ഉത്പന്നങ്ങളുടെ പാക്കറ്റുകളാകട്ടെ, എല്ലാം സ്ത്രീ കേന്ദ്രീകൃതമാണ്. എന്നാല്‍ ആരോഗ്യകരമായ ചര്‍മ്മ സംരക്ഷണത്തിന് ആണ്‍,പെണ്‍ ഭേദമില്ലെന്നാണ് സത്യം. 

ചർമ്മസംരക്ഷണം ആഡംബരമോ അനാവശ്യമോ അല്ല.  ഇത് സ്വയം പരിചരണത്തിന്റെ ഒരു അടിസ്ഥാന ഭാഗം മാത്രമാണ്. പുരുഷന്മാർ ചർമ്മസംരക്ഷണത്തെ  ഗൗരവമായി കാണേണ്ടത് എന്തുകൊണ്ടാണെന്ന് നോക്കാം.

Advertising
Advertising

ജീവശാസ്ത്രപരമായി, പുരുഷന്മാർക്കും സ്ത്രീകൾക്കും ചർമ്മഘടനയിൽ ചില വ്യത്യാസങ്ങളുണ്ട്.പുരുഷന്മാരുടെ ചർമ്മം യുവി വികിരണങ്ങള്‍, ചൂട്, മാനസിക സമ്മർദം എന്നിവയോട് വ്യത്യസ്തമായി പ്രതികരിക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.  ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവ് കാരണം പുരുഷന്മാരുടെ ചർമ്മം കട്ടിയുള്ളതും എണ്ണമയമുള്ളതുമായിരിക്കും. കൂടുതൽ സെബം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. എന്നിരുന്നാലും സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും യുവി വികിരണങ്ങള്‍,വിയര്‍പ്പ്,പരിസര മലിനീകരണം, വാര്‍ധക്യം,സമര്‍ദം എന്നിവക്കും ഒരുപോലെ വിധേയരാകുന്നുണ്ട്. 

ഷേവിംഗ് മാത്രമല്ല, ചർമ്മസംരക്ഷണമല്ല

ഷേവ് ചെയ്യുന്നത് മാത്രമാണ്  ചർമ്മസംരക്ഷണമെന്നാണ് പല പുരുഷന്മാരും വിശ്വസിക്കുന്നത്.എന്നാല്‍ ഷേവ് ചെയ്യുന്നതിലൂടെ ചർമ്മത്തിന്റെ മുകളിലെ പാളി നഷ്ടമാകുന്നുണ്ട്.  ശരിയായ ക്ലെൻസിംഗും മോയ്‌സ്ചറൈസിംഗും ഇല്ലെങ്കിൽ, ചർമ്മത്തിന് കേടുപാടുകള്‍ സംഭവിക്കുകയും അണുബാധയ്ക്ക് സാധ്യതയുണ്ടാകുകയും ചെയ്യും. 

സൺസ്‌ക്രീൻ ഓപ്ഷണലല്ല

സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ പലപ്പോഴും പുരുഷന്മാര്‍ക്ക് മടിയാണ്. സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ഓപ്ഷണല്‍ ആണെന്നാണ് പലരുടെയും വിചാരം. എന്നാല്‍ സ്ഥിരമായി അൾട്രാവയലറ്റ് രശ്മികൾ ഏല്‍ക്കേണ്ടി വരുന്നത് ചെയ്യുന്നത് അകാല വാർധക്യം, പിഗ്മെന്റേഷൻ, സ്കിന്‍ കാൻസർ എന്നിവയ്ക്ക് കാരണമായേക്കാം. പുറത്ത് ജോലി ചെയ്യുന്നവരോ കൂടുതല്‍ നേരം ഇരുചക്രവാഹനം ഓടിക്കുന്നവരോ ആണെങ്കില്‍ ദിവസേനയുള്ള സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അകാല വാര്‍ധക്യം കുറക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് സൺസ്‌ക്രീൻ എന്ന് മറക്കാതിരിക്കുക.

മുഖക്കുരുവും എണ്ണമയവും നിയന്ത്രിക്കൽ

 എണ്ണമയമുള്ള ചർമ്മം ഉള്ളതിനാൽ, പുരുഷന്മാർക്ക് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുഖം പതിവായി വൃത്തിയാക്കുന്നത് എണ്ണമയം, അഴുക്ക്, വിയർപ്പ് എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. കോമഡോജെനിക് അല്ലാത്ത മോയ്‌സ്ചറൈസർ ഉപയോഗിക്കുന്നത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. മുഖക്കുരു വരുന്നതും അതിന് കൃത്യമായ ചികിത്സ നല്‍കാതെ അവഗണിക്കുന്നതും മുഖത്ത് കലകളും പാടുകളും വരാനും ഇടയാക്കും. 

അകാല വാര്‍ധക്യം തടയാം

വാർധക്യം തടയാൻ കഴിയില്ലെങ്കിലും പ്രായമായതിന്‍റെ ലക്ഷണങ്ങള്‍ നേരത്തെ പ്രത്യക്ഷപ്പെടുന്നത് കുറക്കാന്‍ കൃത്യമായ ചർമ്മസംരക്ഷണത്തിലൂടെ സാധിക്കും. മുഖത്ത് ചുളിവുകള്‍ വരിക, ചര്‍മ്മം വരണ്ടുപോകുക  തുടങ്ങിയവയെല്ലാം പ്രായമാകാതെ തന്നെ പലരിലും കണ്ടു വരാറുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, ആന്റിഓക്‌സിഡന്റുകൾ,സണ്‍സ്ക്രീന്‍ പതിവായി ഉപയോഗിക്കുന്നത്  കൊളാജനെ പിന്തുണയ്ക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും ചെയ്യുന്നു. ചര്‍മ്മത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടായതിന് ശേഷം ചികിത്സിക്കുന്നതിന് പകരം നേരത്തെ തന്നെ ചര്‍മ്മ സംരക്ഷണം തുടങ്ങുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം.

മാനസികാരോഗ്യം

ലളിതമാണെങ്കിലും സൗന്ദര്യ സംരക്ഷണം ഏതൊരു വ്യക്തിക്കും ആത്മവിശ്വാസവും മാനസിക ആരോഗ്യവും നല്‍കും. കരുവാളിപ്പ് അകറ്റാനും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതെ യൗവനം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചർമ്മസംരക്ഷണം ദിനചര്യയാക്കി മാറ്റുന്നത് അത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും.  പുരുഷന്മാരായാലും സ്ത്രീകളായാലും, നല്ല ചർമ്മം നമ്മുടെ ആരോഗ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ്. 

ഇന്ന് മുതല്‍ തുടങ്ങാം...

അഞ്ചോ പത്തോ ഘട്ടങ്ങളില്ലാതെ വളരെ ലളിതമായ ദിനചര്യകള്‍  കൊണ്ട് പുരുഷന്മാര്‍ക്ക് ചര്‍മ്മ സംരക്ഷണം തുടങ്ങാം. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും എണ്ണമയവും നീക്കാനായി നിങ്ങളുടെ ചര്‍മ്മത്തിന് യോജിച്ച ഫേസ് വാഷ് ഉപയോഗിച്ച്  രാവിലെ ക്ലെന്‍സിംഗ്  ചെയ്യാം.   ചര്‍മ്മ സംരക്ഷണത്തില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ് ക്ലെന്‍സിംഗ്. ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യുന്നത് വഴി ചര്‍മ്മത്തെ വൃത്തിയായി സൂക്ഷിക്കാന്‍ ക്ലെന്‍സിംഗ് സഹായിക്കുന്നു. കൂടാതെ ചര്‍മ്മം ആരോഗ്യത്തോടെ ഇരിക്കാനും ഇത് സഹായിക്കും.

ക്ലെന്‍സിംഗിന് ശേഷം   മോയ്‌സ്ചുറൈസർ പുരട്ടാം.ചര്‍മ്മം വരണ്ട് പോകാതെയിരിക്കാനും,  ചുളിവുകള്‍ വീഴാതെ സംരക്ഷിക്കാനും മോയ്‌സ്ചുറൈസർ പുരട്ടുന്നത് സഹായിക്കും. ഇത് ദിവസേന ചെയ്യാനും മറക്കരുത്. ഇതിന് ശേഷം സൺസ്ക്രീൻ പുരട്ടാം. പുരുഷന്മാര്‍ക്ക് മുഖത്തും അതുപോലെ, കഴുത്തിലും, കൈകളിലും സണ്‍സ്‌ക്രീന്‍ പുരട്ടാവുന്നതാണ്. ചര്‍മ്മത്തില്‍ കരുവാളിപ്പ് വീഴാതിരിക്കാനും ചുളിവുകള്‍  വീണ് പ്രായം തോന്നിപ്പിക്കാതിരിക്കാനും സണ്‍സ്‌ക്രീന്‍ സഹായിക്കും.

രാത്രിയില്‍ ക്ലെൻസർ ഉപയോഗിക്കുകയും,മോയ്‌സ്ചുറൈസർ പുരട്ടുകയും ചെയ്യാം.  ദിവസവും പല്ല് തേക്കുന്നത് പോലെയോ  വ്യായാമം ചെയ്യുന്നത് പോലെയോ തന്നെ പ്രാധാന്യമുള്ളതാണ് ചര്‍മ്മ സംരക്ഷണവും എന്ന് മറക്കാതിരിക്കുക.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News