കേള്‍വിക്കുറവും പരിഹാരങ്ങളും
ലോകാരോഗ്യ സംഘടനയുടെ പുതയ കണക്ക് പ്രകാരം 36കോടി ആളുകള്‍ കേള്‍വിക്കുറവുമായി ബന്ധപ്പെട്ട് കഷ്ടപ്പെടുന്നുണ്ടെന്നാണ്.
Update: 2018-06-20 11:52 GMT
നമ്മള്‍ അറിയാതെ പോകുന്ന ഒന്നാണ് കേള്‍വിക്കുറവ്. ഒരു പരിധിയില്‍ അപ്പുറം കേള്‍വിയെ ബാധിക്കുമ്പോഴാണ് നമ്മള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരാകുന്നത്. ലോകാരോഗ്യ സംഘടനയുടെ പുതയ കണക്ക് പ്രകാരം 36കോടി ആളുകള്‍ കേള്‍വിക്കുറവുമായി ബന്ധപ്പെട്ട് കഷ്ടപ്പെടുന്നുണ്ടെന്നാണ്.
18വയസിന് മുകളിലുള്ള ആളുകളില്‍ 40 ഡെസിബല്‍ കൂടുതലുള്ള കേള്‍വിക്കുറവും 18 വയസിന് താഴെയുള്ളവരില്‍ 30 ഡെസിബല്‍ കൂടുതലുളള കേള്‍വിക്കുറവുമാണ് ഡിസേബിളിങ് ഹിയറിങ് ലോസ് എന്ന് പറയുന്നത്. ഇന്ത്യയില്‍ ജനിക്കുന്ന ആയിരം കുട്ടികളില്‍ അഞ്ച് പേര്‍ക്ക് കേള്‍വിക്കുറവുണ്ടെന്നാണ് പറയുന്നത്.
എന്താണ് കേള്‍വിക്കുറവിലക്ക് നയിക്കുന്ന ഘടകങ്ങള്‍, അത് എങ്ങനെ തരണം ചെയ്യാമെന്ന് വ്യക്തമാക്കുകയാണ് ഇഎന്‍ടി കണ്‍സള്‍ട്ടന്റ് ഡോ.ഷറഫുദ്ദീന്‍ പി.കെ.